നൂഹ് കുഞ്ഞുവിനു യാത്രയയപ്പ് നല്‍കി.

നൂഹ് കുഞ്ഞുവിനു യാത്രയയപ്പ് നല്‍കി.
കുവൈത്ത് സിറ്റി: മുപ്പത്തിനാല് വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ പോകുന്ന ഫര്‍വാനിയ മദീന യൂണിറ്റ് അംഗം നൂഹ് കുഞ്ഞുവിനു ഫര്‍വാനിയ ഏരിയ സമിതി യാത്രയയപ്പ് നല്‍കി. ഏരിയ പ്രസിഡണ്ട് സി.പി നൈസാം അധ്യക്ഷത വഹിച്ച പരിപാടിയില്‍ കെ.ഐ.ജി കേന്ദ്ര പ്രസിഡണ്ട് ഫൈസല്‍ മഞ്ചേരി സംബന്ധിച്ചു. ടി.എം.ഹനീഫ, പി.ടി.ഷാഫി, ഷാനവാസ് തോപ്പില്‍, അബ്ദുല്‍ റസാഖ് നദ് വി, ബഷീര്‍ വേങ്ങര, അനീസ് അബ്ദുല്‍ സലാം, അബ്ദുല്‍ വാഹിദ്, പി.ടി.ശരീഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. നൂഹ് കുഞ്ഞു മറുപടി പ്രസംഗം നിര്‍വഹിച്ചു. ഹാഫിസ് പാടൂരിന്റെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച സൂം മീറ്റിംഗ് ഏരിയ പ്രസിഡണ്ട് സി.പി. നൈസാമിന്റെ പ്രാര്‍ത്ഥനയോടെ അവസാനിച്ചു

Other News in this category



4malayalees Recommends