ട്രംപ് വീണ്ടും ഇന്ത്യയ്‌ക്കെതിരെ; വായുമലിനീകരണത്തില്‍ മുഖ്യ പങ്ക് വഹിക്കുന്നത് ഇന്ത്യയും ചൈനയും റഷ്യയുമാണെന്ന് തുറന്നടിച്ച് യുഎസ് പ്രസിഡന്റ്; പരിസ്ഥിതി സൗഹൃദം പുലര്‍ത്തുന്നതില്‍ യുഎസ് മുന്‍പന്തിയിലാണെന്ന് റാലിയില്‍ അവകാശപ്പെട്ട് ട്രംപിന്റെ വീരവാദം

ട്രംപ് വീണ്ടും ഇന്ത്യയ്‌ക്കെതിരെ; വായുമലിനീകരണത്തില്‍ മുഖ്യ പങ്ക് വഹിക്കുന്നത് ഇന്ത്യയും ചൈനയും റഷ്യയുമാണെന്ന് തുറന്നടിച്ച് യുഎസ് പ്രസിഡന്റ്; പരിസ്ഥിതി സൗഹൃദം പുലര്‍ത്തുന്നതില്‍ യുഎസ് മുന്‍പന്തിയിലാണെന്ന് റാലിയില്‍ അവകാശപ്പെട്ട് ട്രംപിന്റെ വീരവാദം
ലോകത്തിലെ വായുമലിനീകരണത്തില്‍ മുഖ്യ പങ്ക് വഹിക്കുന്നത് ഇന്ത്യയും ചൈനയും റഷ്യയുമാണെന്ന് തുറന്നടിച്ച് പുതിയ വിവാദത്തിന് തിരികൊളുത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. എന്നാല്‍ വായു മലിനീകരണം കുറച്ച് പരിസ്ഥിതി സൗഹൃദം പുലര്‍ത്തുന്നതില്‍ യുഎസ് മുന്‍പന്തിയിലാണെന്ന് അദ്ദേഹം അവകാശപ്പെടുകയും ചെയ്തു. വ്യാഴാഴ്ച നോര്‍ത്ത് കരോലിനയിലെ സുപ്രധാനമായ തെരഞ്ഞെടുപ്പ് യുദ്ധഭൂമിയില്‍ നടന്ന റാലിയില്‍ തന്റെ അനുയായികളോട് സംസാരിക്കവേയാണ് ട്രംപ് ഇത്തരത്തില്‍ പ്രഖ്യാപനം നടത്തി പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

തന്റെ ഭരണകാലത്ത് യുഎസ് ഊര്‍ജത്തിന്റെ കാര്യത്തില്‍ സ്വയം പര്യാപ്തവും സ്വതന്ത്രവുമായെന്നും അതേ സമയം പരിസ്ഥിതി സംരക്ഷണത്തിന് മുന്‍ഗണനയേകുകയും ചെയ്തുവെന്നും ട്രംപ് അവകാശപ്പെടുന്നു. പരിസ്ഥിതി സംരക്ഷണം, ഓസോണ്‍ സംരക്ഷണം, മറ്റ് പ്രകൃതി സംരക്ഷണ നയങ്ങള്‍ തുടങ്ങിയവയുടെ കാര്യത്തില്‍ യുഎസ് മാതൃകാപരമായ സ്ഥാനത്തെത്തിച്ചേര്‍ന്നുവെന്നും ട്രംപ് അവകാശപ്പെടുന്നു. എന്നാല്‍ അതേ സമയം ഇന്ത്യയും ചൈനയും റഷ്യയും പോലുള്ള നിരവധി രാജ്യങ്ങള്‍ പരിസ്ഥിതി ദ്രോഹപ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും ട്രംപ് വിമര്‍ശിക്കുന്നു.

പരിസ്ഥിതിയെ സംരക്ഷിച്ച് കൊണ്ട് യുഎസിന് ഊര്‍ജത്തിന്റെ കാര്യത്തില്‍ സ്വയം പര്യാപ്തതയും സ്വാതന്ത്ര്യവും ആര്‍ജിക്കാനായെന്നും അതേ സമയം പരിസ്ഥിതിയെ സംരക്ഷിക്കാനും തന്റെ ഭരണകൂടത്തിന് സാധിച്ചുവെന്നും ട്രംപ് ആവര്‍ത്തിച്ച് അവകാശപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.പരിസ്ഥിതി സംരക്ഷണത്തിന് അന്താരാഷ്ട്ര തലത്തില്‍ ഒപ്പ് വച്ചിരുന്ന പാരീസ് കരാറില്‍ നിന്ന് യുഎസിനെ പിന്‍വലിച്ച് 2017ല്‍ ട്രംപ് വന്‍ വിവാദമുണ്ടാക്കിയിരുന്നു. പ്ര സ്തുത കരാര്‍ അമേരിക്കക്ക് ട്രില്യണ്‍ കണക്കിന് ഡോളര്‍ അനാവശ്യ ചെലവുണ്ടാക്കുന്നുവെന്നും നിരവധി പേരുടെ തൊഴില്‍ നഷ്ടപ്പെടുത്തുന്നുവെന്നും ഓയില്‍ , ഗ്യാസ്, മാനുഫാക്ചറിംഗ് വ്യവസായങ്ങളെ തടസപ്പെടുത്തുന്നുവെന്നുമായിരുന്നു ട്രംപ് അന്ന് വിശദീകരിച്ചിരുന്നത്.പാരീസി കരാറില്‍ നിന്നും നേട്ടമുണ്ടാക്കുന്നത് ഇന്ത്യ, ചൈന പോലുള്ള രാജ്യങ്ങളാണെന്നും ട്രംപ് അന്ന് ആരോപിച്ചിരുന്നു.

Other News in this category



4malayalees Recommends