ഇന്‍സ്റ്റാഗ്രാം സുഹൃത്തിനെ കാണാനെത്തിയ സ്ത്രീയെ 60 അടി താഴ്ചയുള്ള കിണറ്റില്‍ തള്ളി; രക്ഷപ്പെടുത്തിയത് 3ാം ദിവസം

ഇന്‍സ്റ്റാഗ്രാം സുഹൃത്തിനെ കാണാനെത്തിയ സ്ത്രീയെ 60 അടി താഴ്ചയുള്ള കിണറ്റില്‍ തള്ളി; രക്ഷപ്പെടുത്തിയത് 3ാം ദിവസം
ഓണ്‍ലൈന്‍ സൗഹൃദങ്ങളെ കുറിച്ചുള്ള പല വാര്‍ത്തകളും നമ്മള്‍ മുന്‍പ് കേട്ടിട്ടുണ്ട്. ഓണ്‍ലൈന്‍ സൗഹൃദങ്ങളില്‍ പെട്ട് പലരും ചെന്നുചാടിയ അബദ്ധങ്ങളാണ് കൂടുതലായും വാര്‍ത്തകളില്‍ നിറയാറുള്ളത്. 60 അടി താഴ്ചയുള്ള കിണറ്റില്‍ മൂന്ന് ദിവസം കിടക്കാനാണ് ഇന്‍സ്റ്റാഗ്രാം സുഹൃത്തിനെത്തിയ 22കാരിക്ക് യോഗമുണ്ടായത്. ബെംഗളൂരുവിലാണ് സംഭവം.

ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് സ്ത്രീയെ പിന്നീട് രക്ഷപ്പെടുത്തിയത്. വീഴ്ചയില്‍ ഏറ്റ പരുക്കുകള്‍ക്ക് ആശുപത്രിയില്‍ ചികിത്സ നേടിവരികയാണ് ഇവര്‍. യുവതിയുടെ സുഹൃത്തായ ആദര്‍ശയാണ് പരിപാടി ഒപ്പിച്ചത്. പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് വിജയപുര പോലീസ് പറഞ്ഞു. ഇന്‍സ്റ്റാഗ്രാം സുഹൃത്തിനെ ആദ്യമായി കാണാനെത്തിയപ്പോഴാണ് സംഭവങ്ങള്‍.

കോലാര്‍ ജില്ലയില്‍ നിന്നാണ് ബെംഗളൂരു റൂറല്‍ ജില്ലയിലെ ദേവനഹള്ളിയിലേക്ക് ആദര്‍ശയെ കാണാനായി യുവതി എത്തിയത്. ഇന്‍സ്റ്റാഗ്രാം സുഹൃത്ത് യുവതിയെ അടുത്തുള്ള ഫാമിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷമാണ് കിണറ്റിലേക്ക് തള്ളിയിട്ടത്.

മൂന്ന് ദിവസമാണ് യുവതി കിണറ്റില്‍ ഭക്ഷണമില്ലാതെ, കൈയൊടിഞ്ഞ നിലയില്‍ കഴിഞ്ഞത്. ഇതിന് ശേഷമാണ് രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്. പ്രതിക്കെതിരെ കൊലപാതക ശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. എന്തായാലും ഇന്‍സ്റ്റാഗ്രാം സുഹൃത്തിനെ കാണാനുള്ള യാത്ര യുവതിയെ കിണറ്റിലും, ഭാഗ്യം കൊണ്ട് ആശുപത്രിയിലും എത്തിക്കുകയായിരുന്നു!

Other News in this category4malayalees Recommends