ആഗോള വായു മലിനീകരണം; ചൈന, റഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങളെ കുറ്റപ്പെടുത്തി ഡൊണാള്‍ഡ് ട്രംപ്

ആഗോള വായു മലിനീകരണം; ചൈന, റഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങളെ കുറ്റപ്പെടുത്തി ഡൊണാള്‍ഡ് ട്രംപ്
ആഗോള വായു മലിനീകരണ തോത് വര്‍ദ്ധിപ്പിക്കുന്നതില്‍ ചൈന, റഷ്യ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളെ കുറ്റപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ രാജ്യം പരിസ്ഥിതി മലിനീകരണം മികച്ച രീതിയില്‍ തടഞ്ഞുനിര്‍ത്തുന്നതായും ട്രംപ് അവകാശപ്പെട്ടു.

തന്റെ ഭരണത്തിന് കീഴില്‍ യുഎസ് ഊര്‍ജ്ജ സ്വാതന്ത്ര്യം കരസ്ഥമാക്കിയെന്ന് ട്രംപ് പറഞ്ഞു. ഇതോടൊപ്പം പ്രകൃതിയെ സംരക്ഷിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. നോര്‍ത്ത് കരോളിനയില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് യുഎസ് പ്രസിഡന്റിന്റെ ഈ അവകാശവാദങ്ങള്‍.

'നമുക്ക് മികച്ച പ്രകൃതി കണക്കുകളും, ഓസോണ്‍ കണക്കുകളും, മറ്റ് പല കണക്കുകളുമുണ്ട്. ഇതിനിടെയാണ് ചൈനയും, റഷ്യയും, ഇന്ത്യയും പോലുള്ള രാജ്യങ്ങള്‍ വായുവിലേക്ക് മാലിന്യം വിതറുന്നത്', ട്രംപ് കുറ്റപ്പെടുത്തി. 2017ല്‍ പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്നും പിന്‍മാറാനുള്ള തീരുമാനം പ്രഖ്യാപിച്ച പ്രസിഡന്റ് കൂടിയാണ് ട്രംപ്.

പരിസ്ഥിതിയെ പരിപാലിക്കാന്‍ നോക്കുന്നത് മൂലം യുഎസിന് ട്രില്ല്യണ്‍ കണക്കിന് ഡോളര്‍ നഷ്ടം വരുന്നതായും, തൊഴിലവസരങ്ങള്‍ ഇല്ലാതാക്കിയെന്നും, എണ്ണ, ഗ്യാസ്, കല്‍ക്കരി നിര്‍മ്മാണ വ്യവസായങ്ങളെ തടസ്സപ്പെടുത്തിയെന്നും ആരോപിച്ചായിരുന്നു പിന്‍മാറ്റം. പാരിസ് കാലാവസ്ഥാ ഉടമ്പടിയുടെ ഗുണം ചൈന, ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്കും ദോഷം യുഎസിനുമാണെന്നാണ് യുഎസ് പ്രസിഡന്റ് അവകാശപ്പെട്ടത്.

Other News in this category4malayalees Recommends