ഡാര്‍വിനിലെ ദി ഹോവാര്‍ഡ് സ്പ്രിംഗ്‌സ് ക്വാറന്റൈന്‍ സെന്റര്‍ ഉടന്‍ തുറക്കുന്നു; കോവിഡ് പശ്ചാത്തലത്തില്‍ വിദേശത്ത് നിന്നും ആയിരക്കണക്കിന് ഓസ്‌ട്രേലിയക്കാരെ ഇവിടേക്ക് കൊണ്ടു വരുന്നതില്‍ പരക്കെ ആശങ്ക

ഡാര്‍വിനിലെ ദി ഹോവാര്‍ഡ് സ്പ്രിംഗ്‌സ് ക്വാറന്റൈന്‍ സെന്റര്‍  ഉടന്‍ 	തുറക്കുന്നു;  കോവിഡ് പശ്ചാത്തലത്തില്‍ വിദേശത്ത് നിന്നും ആയിരക്കണക്കിന് ഓസ്‌ട്രേലിയക്കാരെ ഇവിടേക്ക് കൊണ്ടു വരുന്നതില്‍ പരക്കെ ആശങ്ക
സൗത്ത്-ഈസ്റ്റ് ഡാര്‍വിനിലെ ദി ഹോവാര്‍ഡ് സ്പ്രിംഗ്‌സ് ക്വാറന്റൈന്‍ സെന്റര്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കടുത്ത ജാഗ്രത പാലിക്കണമെന്ന നിര്‍ദേശം ശക്തമായി. കോവിഡ് പ്രതിസന്ധി മൂലം ദീര്‍ഘനാളായി വിവിധ വിദേശരാജ്യങ്ങളില്‍ കഴിയുന്നവരും മാതൃരാജ്യത്തേക്ക് തിരിച്ച് വരാന്‍ ശ്രമിക്കുന്നവരുമായ ആയിരക്കണക്കിന് ഓസ്‌ട്രേലിയക്കാരെ ഇവിടേക്ക് കൊണ്ടു വന്ന് ക്വാറന്റൈനില്‍ പാര്‍പ്പിക്കാനാണ് സര്‍ക്കാര്‍ ത്വരിത നീക്കമാരംഭിച്ചിരിക്കുന്നത്.

ഇത്തരത്തില്‍ കോവിഡ് ഹോട്ട് സ്‌പോട്ടുകളടക്കമുള്ള വിവിധ രാജ്യങ്ങളില്‍ നിന്നും നിരവധി പേരെ ഇവിടേക്ക് ഒറ്റയടിക്ക് കൊണ്ടു വരുന്നത് ഓസ്‌ട്രേലിയയില്‍ കോവിഡ് വീണ്ടും പടരുന്നതിന് സാധ്യത വര്‍ധിപ്പിക്കുമെന്ന ആശങ്ക കനത്തതിനാലാണ് ഈ സെന്റര്‍ തുറക്കുന്നതിന്റെ പശ്ചാത്തലത്തില്‍ വന്‍ ജാഗ്രതയും മുന്‍കരുതലുകളും അനുവര്‍ത്തിക്കണമെന്ന് ഹെല്‍ത്ത് എക്‌സ്പര്‍ട്ടുകള്‍ മുന്നറിയിപ്പേകിയിരിക്കുന്നത്. ഓസ്‌ട്രേലിയയില്‍ വിക്ടോറിയ അടക്കമുള്ള ഹോട്ട്‌സ്‌പോട്ടുകളില്‍ പുതിയ കോവിഡ് കേസുകളുടെ എണ്ണം കുത്തനെ ഇടിഞ്ഞ് സാധാരണ നിലയിലേക്ക് തിരിച്ച് പോയിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരമൊരു സെന്റര്‍ തുറക്കുന്നത് പോലുള്ള ഏത് നീക്കവും വളരെ ശ്രദ്ധിച്ച് വേണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ കടുത്ത മുന്നറിയിപ്പേകിയിരിക്കുന്നത്.

ഡാര്‍വിനില്‍ നിന്നും 25 കിലോമീറ്റര്‍ തെക്കുള്ള ഹോവാര്‍ഡ് സ്പ്രിംഗ്‌സ് ഫെസിലിറ്റിയിലേക്ക് ഒരു മാസത്തില്‍ വിദേശത്ത് നിന്നുള്ള 1000 ഓസ്‌ട്രേലിയക്കാരെ കൊണ്ടു വന്ന് രണ്ടാഴ്ചത്തെ ക്വാറന്റൈന് വിധേയമാക്കാന്‍ സര്‍ക്കാര്‍ ആഴ്ചകള്‍ക്കകം ഒരുങ്ങുകയാണെന്നാണ് വിവിധ മാധ്യമങ്ങള്‍ സൂചനയേകുന്നത്. ഇത്തരം യാത്രക്കാരെയും വഹിച്ച് കൊണ്ട് കമേഴ്‌സ്യല്‍- ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഡാര്‍വിനിലെ ആര്‍എഎഎഫ് ബേസിനില്‍ ലാന്‍ഡ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ഇവരെ ഉടനടി ഹോവാര്‍ഡ് സ്പ്രിംഗ്‌സിലേക്ക് കൊണ്ടു പോയി 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന് വിധേയരാക്കുകയും ചെയ്യും. ഇത്തരം യാത്രക്കാരെ എത്തിക്കുന്നതിനായി ക്വാന്റാസ് എട്ട് വി മാനങ്ങള്‍ അടുത്ത് ആഴ്ച മുതല്‍ പറത്തുന്നതായിരിക്കും.

Other News in this category



4malayalees Recommends