അഡലെയ്ഡിലെ ഫിസിയോ തെറാപ്പിസ്റ്റിന് സ്ത്രീകളെ ചികിത്സിക്കുന്നതിന് വിലക്ക്; ഫിസിയോതെറാപ്പിക്ക് വന്ന സ്ത്രീയുടെ മാറിടത്തില്‍ അനാവശ്യമായി പിടിച്ചുവെന്ന് പരാതി; ആഷ്‌ലി സ്മിത്തിന്റെ അപ്പീല്‍ തള്ളി ട്രൈബ്യൂണല്‍

അഡലെയ്ഡിലെ ഫിസിയോ തെറാപ്പിസ്റ്റിന് സ്ത്രീകളെ ചികിത്സിക്കുന്നതിന് വിലക്ക്; ഫിസിയോതെറാപ്പിക്ക് വന്ന സ്ത്രീയുടെ മാറിടത്തില്‍ അനാവശ്യമായി പിടിച്ചുവെന്ന് പരാതി; ആഷ്‌ലി സ്മിത്തിന്റെ അപ്പീല്‍ തള്ളി ട്രൈബ്യൂണല്‍
അഡലെയ്ഡിലെ ഫിസിയോ തെറാപ്പിസ്റ്റ് സ്ത്രീകളെ ഇനി മുതല്‍ ഫിസിയോ തെറാപ്പിക്ക് വിധേയരാക്കരുതെന്ന് ഉത്തരവ്. തന്റെ അടുത്ത് ഫിസിയോ തെറാപ്പിക്ക് വന്ന സ്ത്രീകളോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് ആഷ്‌ലി സ്മിത്തിനെതിരെയാണ് ഈ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. സൗത്ത് ഓസ്‌ട്രേലിയന്‍ സിവില്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഈ വര്‍ഷം ആഷ്‌ലിക്കെതിരെ ഈ വിധി പുറപ്പെടുവിച്ചെങ്കിലും അയാള്‍ ഇതിനെതിരെ അപ്പീലിന് പോയിരുന്നു.

ആ അപ്പീലും ഇപ്പോള്‍ തള്ളിയിരിക്കുകയാണ്. തന്നെ ചികിത്സിക്കുമ്പോള്‍ ആഷ്‌ലി മോശമായി പെരുമാറിയെന്ന് ഒരു സ്ത്രീ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയുണ്ടായിരിക്കുന്നത്. ലിംഗാടിസ്ഥാനത്തില്‍ ചികിത്സക്ക് നിരോധനം ഏര്‍പ്പെടുത്തിയ വിധിക്കെതിരെ ആഷ്‌ലി ട്രൈബ്യൂണലിനെതിരെ അപ്പീലിന് പോവുകയായിരുന്നു. ക്ലിനിക്കലി ന്യായീകരിക്കാവുന്ന പ്രവൃത്തി മാത്രമേ താന്‍ പരാതിക്കാരിയായ സ്ത്രീയെ ചികിത്സിക്കുമ്പോള്‍ കാണിച്ചുള്ളുവെന്നായിരുന്നു ആഷ്‌ലിയുടെ വാദം.

എന്നാല്‍ രോഗിയുടെ സ്വകാര്യതഹനിക്കുന്നതും വ്യക്തിത്വത്തെ അപമാനിക്കുന്നതുമായി പ്രവൃത്തിയാണ് ഈ സ്ത്രീക്കെതിരെ ആഷ്‌ലി പ്രകടിപ്പിച്ചതെന്നാണ് ട്രൈബ്യൂണല്‍ വാദിച്ചത്. തന്നെ ഫിസിയോ തെറാപ്പിചെയ്യുമ്പോള്‍ ആഷ്‌ലി സ്തനങ്ങള്‍ അനാവശ്യമായി പിടിച്ചുവെന്ന പരാതിയാണ് സ്ത്രീ നല്‍കിയിരുന്നത്. അറിയാതെ സംഭവിച്ചതാണെന്ന് താന്‍ ആദ്യം കരുതിയെങ്കിലും ഇത് ആവര്‍ത്തിച്ചപ്പോള്‍ തനിക്ക് ആഷ്‌ലി ഇത് മനപൂര്‍വം ചെയ്തതാണെന്ന് മനസിലായെന്നും തുടര്‍ന്നാണ് പരാതി നല്‍കിയതെന്നും ഇരയായ സ്ത്രീ വെളിപ്പെടുത്തുന്നു.

Other News in this category



4malayalees Recommends