സിഡ്‌നിയിലെ ഗ്രേറ്റ് ബിഗിനിംഗ് ചൈല്‍ഡ് കെയര്‍ സെന്ററില്‍ രണ്ട് പുതിയ കോവിഡ് കേസുകള്‍ ; ഇവിടുത്തെ സ്റ്റാഫിനും കുട്ടിക്കും പോസിറ്റീവ് സ്ഥിരീകരിച്ചു; കടുത്ത ജാഗ്രതാ നിര്‍ദേശവുമായി എന്‍എസ്ഡബ്ല്യൂ ഹെല്‍ത്ത്;ജീവനക്കാരെയും കുട്ടികളെയും ഐസൊലേഷനിലാക്കി

സിഡ്‌നിയിലെ ഗ്രേറ്റ് ബിഗിനിംഗ് ചൈല്‍ഡ് കെയര്‍ സെന്ററില്‍ രണ്ട് പുതിയ കോവിഡ് കേസുകള്‍ ; ഇവിടുത്തെ സ്റ്റാഫിനും കുട്ടിക്കും പോസിറ്റീവ് സ്ഥിരീകരിച്ചു; കടുത്ത ജാഗ്രതാ നിര്‍ദേശവുമായി എന്‍എസ്ഡബ്ല്യൂ ഹെല്‍ത്ത്;ജീവനക്കാരെയും കുട്ടികളെയും ഐസൊലേഷനിലാക്കി
സിഡ്‌നിയിലെ ഗ്രേറ്റ് ബിഗിനിംഗ് ചൈല്‍ഡ് കെയര്‍ സെന്ററില്‍ രണ്ട് പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കടുത്ത മുന്നറിയിപ്പുമായി എന്‍എസ്ഡബ്ല്യൂ ഹെല്‍ത്ത് രംഗത്തെത്തി. ഇവിടുത്തെ ഒരു സ്റ്റാഫിനും ഒരു കുട്ടിക്കുമാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഓറന്‍ പാര്‍ക്കിലെ ഈ ചൈല്‍ഡ് കെയര്‍ സെന്ററിന് ആരോഗ്യ അധികൃതര്‍ അപ്‌ഗ്രേഡ് ചെയ്ത ഹെല്‍ത്ത് അലേര്‍ട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഇതിന് മുമ്പ് രേഖപ്പെടുത്തപ്പെട്ട കോവിഡ് രോഗികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കും രോഗം പിടിപെട്ടിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ ചൈല്‍ഡ് കെയര്‍ സെന്ററുമായി ഒക്ടോബര്‍ രണ്ട് മുതല്‍ 13 വരെ ബന്ധപ്പെട്ട എല്ലാ കുട്ടികളെയും ജീവനക്കാരെയും കോവിഡ് ടെസ്റ്റിന് വിധേയരാക്കുകയും 14 ദിവസത്തെ സെല്‍ഫ് ഐസൊലേഷനിലാക്കുകയും ചെയ്തിട്ടുണ്ടെന്നാണ് എന്‍എസ്ഡബ്ല്യൂ ചീഫ് ഹെല്‍ത്ത് ഓഫീസറായ ഡോ. കെറി ചാന്റ് പറയുന്നത്.

പ്രാദേശികമായി പടര്‍ന്ന ഒരു പുതിയ കോവിഡ് കേസ് ഇന്നലെ എന്‍എസ്ഡബ്ല്യൂവില്‍ സ്ഥിരീകരിച്ചി രുന്നു. നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ലേക്കംബ ജിപി ക്ലസ്റ്ററുമായി ബന്ധപ്പട്ട കേസാണിത്. വിക്ടോറിയയില്‍ രണ്ടാം കോവിഡ് തരംഗം രൂക്ഷമായതിനെ തുടര്‍ന്ന് ്‌തൊട്ടടുത്ത സ്‌റ്റേറ്റായ എന്‍എസ്ഡബ്ല്യൂവിലും കേവിഡ് കേസുകള്‍ അധികരിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിലാണ് അതിന് ശമനമുണ്ടായിരിക്കുന്നത്. ഇക്കാരണത്താല്‍ പുതിയ കേസുകള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യുന്നത് സ്‌റ്റേറ്റില്‍ കടുത്ത ആശങ്കയാണുണ്ടാക്കുന്നത്.

Other News in this category



4malayalees Recommends