മഥുരയിലെ ഷാഹി ഈദ്ഗാഹ് പള്ളി നീക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു ; പള്ളി നില്‍ക്കുന്നതുള്‍പ്പടെയുള്ള 13 ഏക്കര്‍ സ്ഥലവും കാത്‌റ കേശവ്‌ദേവ് ക്ഷേത്രത്തിന്റെ ഭാഗമാണെന്ന് ഹര്‍ജിക്കാരുടെ വാദം

മഥുരയിലെ ഷാഹി ഈദ്ഗാഹ് പള്ളി നീക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു ; പള്ളി നില്‍ക്കുന്നതുള്‍പ്പടെയുള്ള 13 ഏക്കര്‍ സ്ഥലവും കാത്‌റ കേശവ്‌ദേവ് ക്ഷേത്രത്തിന്റെ ഭാഗമാണെന്ന് ഹര്‍ജിക്കാരുടെ വാദം
യു.പിയിലെ മഥുരയില്‍ സ്ഥിതി ചെയ്യുന്ന ഷാഹി ഈദ്ഗാഹ് പള്ളി നീക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി മഥുര കോടതി ഫയലില്‍ സ്വീകരിച്ചു. നേരത്തെ സിവില്‍ കോടതി തള്ളിയ ഹരജിയാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. കൃഷ്ണ ജന്മഭൂമിയിലാണ് മഥുരയിലെ ഷാഹി ഈദ് ഗാഹി പള്ളി സ്ഥിതി ചെയ്യുന്നതെന്നും ഇത് നീക്കണമെന്നാവശ്യപ്പെട്ടുമാണ് ഹരജി നല്‍കിയിരിക്കുന്നത്.

ഹര്‍ജി നേരത്തെ മഥുര സിവില്‍ കോടതി തള്ളിയിരുന്നു. ഇന്ത്യ സ്വതന്ത്രയായ 1947ല്‍ ഏതൊക്കെയായിരുന്നോ ആരാധനാലയങ്ങള്‍ അവ അതേപടി നിലനിര്‍ത്തണമെന്ന നിയമം ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്. എന്നാല്‍ സിവില്‍ കോടതി നടപടിക്കെതിരെ സമര്‍പ്പിച്ച അപ്പീല്‍ ജില്ലാ കോടതി അംഗീകരിക്കുകയായിരുന്നു. ജില്ലാ കോടതി ജഡ്ജി സാധന റാണി താക്കൂര്‍ നവംബര്‍ 18ന് ഹരജി പരിഗണിക്കും.

17ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച സാഹി ഇദ്ഗാഹ് പള്ളി കൃഷ്ണന്റെ ജന്മസ്ഥലത്താണ് നില്‍ക്കുന്നതെന്നാണ് ഹരജിക്കാരുടെ വാദം. പള്ളി നില്‍ക്കുന്നതുള്‍പ്പടെയുള്ള 13 ഏക്കര്‍ സ്ഥലവും കാത്‌റ കേശവ്‌ദേവ് ക്ഷേത്രത്തിന്റെ ഭാഗമാണെന്നും ഇവര്‍ വാദിക്കുന്നു.

സുന്നി വഖഫ് ബോര്‍ഡിനേയും സാഹി മസ്ജിദ് ഇദ്ഗാഹ് ട്രസ്റ്റിനേയും എതിര്‍കക്ഷിയാക്കിയാണ് ഹരജി സമര്‍പ്പിച്ചിട്ടുള്ളത്. അതേസമയം പുറത്ത് നിന്നുള്ള ചിലരെത്തി മഥുരയില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് പൂജാരിമാരുടെ സംഘടനയായ അഖില ഭാരതീയ തീര്‍ത്ഥ പുരോഹിത് മഹാസഭ പ്രസിഡന്റ് മഹേഷ് പതക് പറഞ്ഞു. പള്ളിയും ക്ഷേത്രവും തമ്മില്‍ തര്‍ക്കങ്ങളൊന്നും നില നില്‍ക്കുന്നില്ലെന്നും അദ്ദേഹം വ്യക്?തമാക്കി.

Other News in this category4malayalees Recommends