പഠനം മുടക്കിയ കള്ളനെ തോല്‍പ്പിച്ച് ഡോ ബോബി ചെമ്മണൂര്‍

പഠനം മുടക്കിയ കള്ളനെ തോല്‍പ്പിച്ച് ഡോ ബോബി ചെമ്മണൂര്‍
ഫോണുകള്‍ മോഷണം പോയതിനെ തുടര്‍ന്ന് പഠനം മുടങ്ങിയ കുട്ടികള്‍ക്ക് പുതിയ ഫോണുകള്‍ സമ്മാനിച്ച് ഡോ .ബോബി ചെമ്മണൂര്‍. കോഴിക്കോട് ചേലേമ്പ്ര കുറ്റിപ്പറമ്പില്‍ നമ്പീരി ലത്തീഫിന്റെ നാല് മക്കളുടെ മുഖത്തു പുഞ്ചിരി വിടര്‍ന്നു..അവര്‍ക്കിനി മൊബൈല്‍ ഫോണിലൂടെ ഓണ്‍ലൈന്‍ പഠനം തുടരാം..ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് പാതി പണി പൂര്‍ത്തിയായ വീടിന്റെ മുകളിലൂടെ കള്ളന്‍ കയറി കുട്ടികളുടെ രണ്ട് ഫോണുകള്‍ മോഷ്ടിച്ചത്..ഈ വാര്‍ത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞ ഡോ ബോബി ചെമ്മണൂര്‍ പകരം വാങ്ങാന്‍ കുടുംബത്തിന് സാമ്പത്തിക സ്ഥിതി ഇല്ലെന്നറിഞ് അവര്‍ക്ക് പുതിയ മൊബൈല്‍ ഫോണുകള്‍ നല്കാമെന്നറിയിക്കുകയും തുടര്‍ന്ന് നേരിട്ട് വീട്ടിലെത്തി കുട്ടികള്‍ക്ക് ഫോണുകള്‍ സമ്മാനിക്കുകയും ചെയ്തു.പഠനത്തില്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടായാല്‍ ഇനിയും സമ്മാനങ്ങള്‍ നല്കാമെന്നറിയിച്ചാണ് അദ്ദേഹം മടങ്ങിയത്.വാര്‍ഡ് കൗണ്‍സിലര്‍ വി .പി.ഫാറൂഖ് ചടങ്ങില്‍ സന്നിഹിതനായിരുന്നു.

Other News in this category4malayalees Recommends