ഫ്രാന്‍സില്‍ പ്രവാചകന്റെ കാരിക്കേച്ചര്‍ ക്ലാസില്‍ പ്രദര്‍ശിപ്പിച്ച അധ്യാപകനെ തലയറുത്ത് കൊന്നു; അക്രമിയെ പോലീസ് വധിച്ചു

ഫ്രാന്‍സില്‍ പ്രവാചകന്റെ കാരിക്കേച്ചര്‍ ക്ലാസില്‍ പ്രദര്‍ശിപ്പിച്ച അധ്യാപകനെ തലയറുത്ത് കൊന്നു; അക്രമിയെ പോലീസ് വധിച്ചു
ഫ്രാന്‍സില്‍ മതനിന്ദ ആരോപിച്ച് അധ്യപകനെ തലയറുത്ത് കൊന്നു. പാരീസിന്റെ പ്രാന്തപ്രദേശമായ കോണ്‍ഫ്‌ലാന്‍സ് സെന്റ് ഹോണറിനിലെ സ്‌കൂളിലാണ് സംഭവം. ചരിത്രാധ്യാപകനായ സാമുവല്‍ പാറ്റിയാണ് കൊല്ലപ്പെട്ടത്. കൊലയാളി പിന്നീട് പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. അധ്യാപകന്റെ കൊലപാതകത്തിന് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.


പ്രവാചകന്‍ നബിയുടെ കാരിക്കേച്ചര്‍ ക്ലാസില്‍ കൊണ്ടുവന്ന ചരിത്ര അധ്യാപകനാണ് കൊല്ലപ്പെട്ടതെന്നാണ് വാര്‍തതാ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. സംശയാസ്പദമായ നിലയില്‍ ഒരാള്‍ സ്‌കൂളിനു സമീപം ചുറ്റിത്തിരിയുന്നുണ്ടെന്ന് ഫോണിലൂടെ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ തെരച്ചിലില്‍ അധ്യാപകന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അക്രമി കത്തിയുമായി പൊലീസിനെ ആക്രമിക്കാന്‍ തുനിഞ്ഞെന്നും ഇയാളെ പിടികൂടാനുള്ള ശ്രമത്തിനിടെ വെടിയേറ്റതായും പൊലീസ് പറയുന്നു. ഗുരുതരാവസ്ഥയിലായ പ്രതി പിന്നീട് മരിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടെന്ന വാദത്തിന്റെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ തീവ്രവാദ വിരുദ്ധ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

പ്രവാചകന്‍ നബിയുടെ കാര്‍ട്ടൂണ്‍ വരച്ച ആക്ഷേപഹാസ്യ മാസികയായ ഷാര്‍ളി ഹെബ്ദോ മാസികയുടെ ഓഫീസിനു സമീപം കത്തിയാക്രമണം നടന്നത് കഴിഞ്ഞ മാസമായിരുന്നു. പ്രവാചക കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച 25കാരനായ പാക് സ്വദേശിക്കെതിരെ ഷാര്‍ളി ഹെബ്‌ദോയുടെ ഓഫീസില്‍ അതിക്രമിച്ചു കയറുകയും അതേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ടി.വി പ്രൊഡക്ഷന്‍ കമ്പനിയിലെ ജീവനക്കാരെ കുത്തിപരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നുOther News in this category4malayalees Recommends