റിമോട്ട് വര്‍ക്കിങ് വീസ ; ദുബായ്ക്ക് കൂടുതല്‍ ഉണര്‍വേകും ; അയ്യായിരം ഡോളര്‍ ശമ്പളമുള്ളവര്‍ക്ക് അപേക്ഷിക്കാം

റിമോട്ട് വര്‍ക്കിങ് വീസ ; ദുബായ്ക്ക് കൂടുതല്‍ ഉണര്‍വേകും ; അയ്യായിരം ഡോളര്‍ ശമ്പളമുള്ളവര്‍ക്ക് അപേക്ഷിക്കാം
കോവിഡിനെ തുടര്‍ന്ന് രാജ്യാന്തര തലത്തില്‍ തൊഴില്‍ മേഖലയിലുണ്ടായ ഡിജിറ്റല്‍ സാധ്യതകള്‍ കൂടി കണക്കിലെടുത്താണ് ദുബായില്‍ റിമോട്ട് വര്‍ക്കിങ് വീസ പദ്ധതി ആരംഭിച്ചതെന്ന് അധികൃതര്‍. തൊഴില്‍ മേഖലയിലെ മാറ്റങ്ങള്‍ക്ക് യോജിച്ച പുതിയ സംവിധാനം ദുബായിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ സഹായമാകുമെന്നും ദുബായ് ഇക്കോണമി ഡയറക്ടര്‍ പറഞ്ഞു. പാസ്‌പോര്‍ട്ടിന് ചുരുങ്ങിയത് ആറുമാസം സാധുത വേണം. മുന്‍ മാസത്തെ പേ സ്ലിപ്, 3 മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് എന്നിവ സഹിതം വേണം അപേക്ഷിക്കാന്‍. പ്രതിമാസം ചുരുങ്ങിയത് അയ്യായിരം ഡോളര്‍ ശമ്പളമുള്ള വര്‍ക്ക് പുതിയ പദ്ധതിയില്‍ അപേക്ഷിക്കാം.

Other News in this category



4malayalees Recommends