ദൃശ്യം 2 ഷൂട്ടിങില്‍ നിന്ന് തല്‍ക്കാലം മാറി നിന്ന് ഗണേഷ് കുമാര്‍

ദൃശ്യം 2 ഷൂട്ടിങില്‍ നിന്ന് തല്‍ക്കാലം മാറി നിന്ന് ഗണേഷ് കുമാര്‍
ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ കെ ബി ഗണേഷ്‌കുമാര്‍ ദൃശ്യം 2 വിന്റെ ഷൂട്ടിങ്ങില്‍ നിന്നും തല്‍ക്കാലം ഒഴിഞ്ഞു നില്‍ക്കും. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാന വേഷമാണ് ഗണേഷ് കുമാറിന്.

കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് തിരുവനന്തപുരം സ്വദേശിയായ ഡ്രൈവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് എംഎല്‍എയ്ക്കും പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവായിരുന്നു. തുടര്‍ന്ന് പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള ഗണേഷ് കുമാറും രണ്ടു സ്റ്റാഫുകളും നിരീക്ഷണത്തില്‍ പോയി.

Other News in this category



4malayalees Recommends