സോഷ്യല്‍മീഡിയയിലൂടെ മതസ്പര്‍ദ വളര്‍ത്താന്‍ ശ്രമം ; കങ്കണയ്ക്കും സഹോദരിയ്ക്കുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം

സോഷ്യല്‍മീഡിയയിലൂടെ മതസ്പര്‍ദ വളര്‍ത്താന്‍ ശ്രമം ; കങ്കണയ്ക്കും സഹോദരിയ്ക്കുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം
ബോളിവുഡ് താരം കങ്കണ റണൗത്തിനും സഹോദരി രംഗോലിക്കുമെതിരെ കേസെടുക്കാന്‍ ബാന്ദ്ര മജിസ്‌ട്രേറ്റ് മെട്രോ പൊളിറ്റന്‍ കോടതി നിര്‍ദ്ദേശം . ഇരുവരും മത സ്പര്‍ദ വളര്‍ത്താന്‍ ശ്രമിച്ചെന്ന പരാതിയിലാണ് കോടതി നിര്‍ദ്ദേശം.

മുംബൈ പാക് അധീന കാശ്മീരുമായി ഉപമിച്ച് കങ്കണ ട്വീറ്റ് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതിക്കാന്‍ കോടതിയെ സമീപിച്ചത്. നടന്‍ സുശാന്തിന്റെ മരണത്തിന് ശേഷം കങ്കണയും ശിവസേന സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണം കങ്കണയുടെ മുംബൈയിലെ ഓഫീസ് കോര്‍പ്പറേഷന്‍ പൊളിച്ചു നീക്കിയിരുന്നു.

Other News in this category4malayalees Recommends