ഓസ്ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറി തെരഞ്ഞെടുപ്പില്‍ ലേബറിന്റെ ഗംഭീര തിരിച്ച് വരവ്; ആന്‍ഡ്ര്യൂ ബാറിന്റെ ആറാം ടേം സര്‍ക്കാര്‍ ഗ്രീന്‍സ് പാര്‍ട്ടിയുടെ പിന്തുണയോടെ; ഇതുവരെ എണ്ണിയ 80 ശതമാനം വോട്ടുകളില്‍ ലേബര്‍ 38.4 ശതമാനം നേടി

ഓസ്ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറി തെരഞ്ഞെടുപ്പില്‍ ലേബറിന്റെ ഗംഭീര തിരിച്ച് വരവ്; ആന്‍ഡ്ര്യൂ ബാറിന്റെ ആറാം ടേം സര്‍ക്കാര്‍ ഗ്രീന്‍സ് പാര്‍ട്ടിയുടെ പിന്തുണയോടെ; ഇതുവരെ എണ്ണിയ 80 ശതമാനം വോട്ടുകളില്‍ ലേബര്‍ 38.4 ശതമാനം നേടി

ഓസ്ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയില്‍ നടന്ന റീ ഇലക്ഷനില്‍ ലേബര്‍ പാര്‍ട്ടി വീണ്ടും ഭൂരിപക്ഷം നേടുമെന്നുറപ്പായി. ഗ്രീന്‍സ് പാര്‍ട്ടിയുടെ പിന്തുണയോടെയാണ് ലേബര്‍ മികച്ച വിജയം നേടി വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള അര്‍ഹത നേടാനൊരുങ്ങുന്നത്. ശനിയാഴ്ച വൈകുന്നേരം 80 ശതമാനത്തോളം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോഴേക്കും ലേബര്‍ 38.4 ശതമാനത്തോളം വോട്ടുകളും നേടിയിരുന്നു. എന്നാല്‍ കാന്‍ബറ ലിബറലുകള്‍ക്ക് 33.1 ശതമാനം വോട്ടുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചിരിക്കുന്നത്.


ഇതോടെ ആറാം ടേമില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള അവസരമാണ് ലേബര്‍ നേടിയെടുത്തിരിക്കുന്നത്. ബുഷ് ഫയര്‍, കോവിഡ് പ്രതിസന്ധി തുടങ്ങിയ പ്രതിസന്ധികളെ നേരിടുന്നതില്‍ കടുത്ത വിമര്‍ശനം നേരിട്ട് ദയനീയമായ പ്രകടനം കാഴ്ച വച്ചിട്ടും ചീഫ് മിനിസ്റ്റര്‍ ആന്‍ഡ്ര്യൂ ബാറിന്റെ നേതൃത്വത്തില്‍ ലേബര്‍ ഗംഭീരമായ തിരിച്ച് വരവ് നടത്തിയത് രാഷ്ട്രീയ നിരീക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിച്ച കാന്‍ബറ ലിബറല്‍ നേതാവ് അലിസ്റ്റെയിര്‍ കോയ് രംഗത്തെത്തിയിരുന്നു.

ലേബര്‍-ഗ്രീന്‍സ് സര്‍ക്കാര്‍ തീരിച്ച് വരാന്‍ പോവുകയാണെന്നും ഈ വിജയത്തില്‍ താന്‍ ബാറിനെ വിളിച്ച് അഭിനന്ദിച്ചിട്ടുണ്ടെന്നും അലിസ്റ്റെയിര്‍ തന്റെ പാര്‍ട്ടി ഇവന്റില്‍ വച്ച് വെളിപ്പെടുത്തിയിരുന്നു.ബെല്‍കോണെന്‍ ലേബര്‍ ക്ലബില്‍ വച്ച് നടന്ന ആവേശോജ്വലമായ പരിപാടിയില്‍ വച്ച് ബാര്‍ തന്റെ വിജയം പ്രഖ്യാപിച്ചിരുന്നു. ലേബര്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും നയിക്കാന്‍ തനിക്ക് അവസരം ലഭിച്ചത് നല്ലൊരു അനുഭവമാണെന്ന് ബാര്‍ തന്റെ അനുയായികളോട് ഇവിടെ വച്ച് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ തങ്ങളുടെ പങ്ക് നിര്‍ണായകമായിത്തീര്‍ന്നിരിക്കുന്നുവെന്നാണ് ഗ്രീന്‍സ് പാര്‍ട്ടി അവകാശപ്പെട്ടിരിക്കുന്നത്.





Other News in this category



4malayalees Recommends