വിക്ടോറിയയില്‍ കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ വെറും ഒരു പുതിയ കോവിഡ് കേസ് മാത്രം;സ്റ്റേറ്റില്‍ നിലവില്‍ ആക്ടീവ് കേസുകള്‍ വെറും 148 ; ആശ്വാസകരമായ കണക്ക് പുറത്ത് വന്നത് വിക്ടോറിയയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിക്കാനിരിക്കെ

വിക്ടോറിയയില്‍ കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ വെറും ഒരു പുതിയ കോവിഡ് കേസ് മാത്രം;സ്റ്റേറ്റില്‍ നിലവില്‍ ആക്ടീവ് കേസുകള്‍ വെറും  148 ; ആശ്വാസകരമായ കണക്ക് പുറത്ത് വന്നത് വിക്ടോറിയയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിക്കാനിരിക്കെ

വിക്ടോറിയയില്‍ കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ വെറും ഒരു പുതിയ കോവിഡ് കേസ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന ആശ്വാസകരമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. സ്റ്റേറ്റിലെ ചീഫ് ഹെല്‍ത്ത് ഓഫീസറായ ബ്രെറ്റ് സട്ടണ്‍ ആണ് പ്രതീക്ഷാ നിര്‍ഭരമായ ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്. വിക്ടോറിയയില്‍ പുതിയ കോവിഡ് നിയന്ത്രണ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതിനിടെയാണ് അതിനുള്ള സാധ്യത വര്‍ധിപ്പിക്കുന്ന പുതിയ കോവിഡ് സ്റ്റാറ്റസ് പുറത്ത് വന്നിരിക്കുന്നത്.


ഇതിനിടെ മെട്രൊപൊളിറ്റന്‍ മെല്‍ബണില്‍ പുതിയ കോവിഡ് കേസുകളുടെ 14 ദിവസത്തെ റോളിംഗ് ആവറേജ് നിലവില്‍ 8.1 ആയാണ് താണിരിക്കുന്നത്. വെള്ളിയാഴ്ച ഇത് 8.7 ആയിരുന്നുവെന്നതുമായി താരതമ്യപ്പെടുത്തുമ്പോഴാണ് ഇവിടെ പുതിയ കേസുകളുടെ കുറവിന്റെ ഗതി മനസിലാക്കാന്‍ സാധിക്കുന്നത്. ഇതിന് പുറമെ റീജിയണല്‍ ഓസ്ട്രേലിയയിലെ റോളിംഗ് ശരാശരി വെള്ളിയാഴ്ചത്തെ 0.6ല്‍ നിന്നും നിലവില്‍ 0.5 ആയാണ് താഴ്ന്നിരിക്കുന്നത്.

മെല്‍ബണില്‍ ഉറവിടമറിയാത്ത കേസുകള്‍ രണ്ടാഴ്ചക്കിടെ 17 തന്നെയായി നിലകൊള്ളുന്നതും ആശ്വാസമേകുന്ന റിപ്പോര്‍ട്ടാണ്. ഇതിന് പുറമെ റീജിയണല്‍ വിക്ടോറിയയില്‍ ഉറവിടമറിയാത്ത പുതിയ കേസുകളൊന്നുമുണ്ടായിട്ടില്ലെന്നതും സ്റ്റേറ്റിന്റെ അതിജീവന പ്രതീക്ഷകള്‍ക്ക് കരുത്തേകുന്നു. നിലവില്‍ വിക്ടോറിയയിലെ ആക്ടീവ് കേസുകള്‍ വെറും 148 ആണ്. നിലവിലെ പുതിയ കേസ് നേരത്തെ തിരിച്ചറിഞ്ഞ ഔട്ട്ബ്രേക്കുമായി ബന്ധപ്പെട്ടതാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.

മെല്‍ബണ് വടക്കുള്ള ഹ്യൂം സിറ്റിയിലാണ് പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹോപ്പര്‍ ക്രോസിംഗിലെ രണ്ട് കുടുംബങ്ങളിലെ കോവിഡ് ബാധയില്‍ നിന്നാണ് പുതിയ ആള്‍ക്ക് കോവിഡ് ബാധിച്ചിരിക്കുന്നത്. മെല്‍ബണിലെ വൂള്‍സ് വര്‍ത്ത് സ്റ്റോറില്‍ നിന്നായിരുന്നു ഈ രണ്ട് കുടുംബങ്ങളിലുള്ളവര്‍ക്ക് കോവിഡ് പകര്‍ന്നിരുന്നത്. വിക്ടോറിയയില്‍ പുതിയ കോവിഡ് നിയന്ത്രണ ഇളവുകള്‍ ഞായറാഴ്ച പ്രഖ്യാപിക്കുമെന്നാണ് സൂചന.


Other News in this category4malayalees Recommends