ഓസ്ട്രേലിയയിലെ ചില ഏയ്ജ്ഡ് കെയര്‍ ഹോമുകള്‍ കോവിഡ് ഭീഷണിക്കിടയിലും സന്ദര്‍ശകരെ സുരക്ഷിതമായി അനുവദിച്ചു; കൊറോണയെ പേടിച്ച് മിക്ക കെയര്‍ഹോമുകളും സന്ദര്‍ശകരെ വിലക്കിയപ്പോള്‍ ഇവര്‍ പ്രതിരോധിച്ചത് ശാസ്ത്രീയ നയങ്ങളിലൂടെ സന്ദര്‍ശകരെ അനുവദിച്ച്

ഓസ്ട്രേലിയയിലെ ചില ഏയ്ജ്ഡ് കെയര്‍ ഹോമുകള്‍ കോവിഡ് ഭീഷണിക്കിടയിലും സന്ദര്‍ശകരെ സുരക്ഷിതമായി അനുവദിച്ചു;  കൊറോണയെ പേടിച്ച് മിക്ക കെയര്‍ഹോമുകളും സന്ദര്‍ശകരെ വിലക്കിയപ്പോള്‍ ഇവര്‍ പ്രതിരോധിച്ചത് ശാസ്ത്രീയ നയങ്ങളിലൂടെ സന്ദര്‍ശകരെ അനുവദിച്ച്

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഓസ്ട്രേലിയയിലെ മിക്ക ഏയ്ജ്ഡ് കെയര്‍ ഹോമുകളും സന്ദര്‍ശകര്‍ക്ക് കര്‍ക്കശമായ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇത്തരം ഹോമുകളിലെ വയോജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും വന്‍ തോതില്‍ കോവിഡ് പകര്‍ന്നതിനെ തുടര്‍ന്നാണീ മുന്‍കരുതല്‍. എന്നാല്‍ നിലവിലെ സാഹചര്യത്തിലും രാജ്യത്തെ ചില ഏയ്ജ്ഡ് കെയര്‍ ഹോമുകള്‍ അസാധാരണമായ മുന്‍കരുതലുകള്‍ സ്വീകരിച്ച് സന്ദര്‍ശകരെ അനുവദിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്.


ഇത്തരത്തില്‍ കോവിഡ് ഭീഷണിക്കിടയിലും തനിക്ക് കെയര്‍ ഹോമില്‍ കഴിയുന്ന തന്റെ 84 കാരനായ പിതാവിനെ കാണാന്‍ സാധിച്ചുവെന്ന് വെളിപ്പെടുത്തി കെറി ഫുഡ് എന്ന യുവതി രംഗത്തെത്തിയിട്ടുണ്ട്. ഇവരുടെ പിതാവായ ആര്‍തര്‍ ഷെര്‍മാന്‍ താമസിക്കുന്ന കെയര്‍ ഹോം നടത്തുന്ന പ്രൊവൈഡര്‍ വ്യത്യസ്തമായ നയം പിന്തുടര്‍ന്നതിനെ തുടര്‍ന്നാണ് കെറിക്ക് കോവിഡ് ഭീഷണിക്കിടയിലും പിതാവിനെ പലവട്ടം കാണാന്‍ സാധിച്ചിരിക്കുന്നത്.

കോവിഡിനെ പ്രതിരോധിച്ച് കെയര്‍ ഹോം സന്ദര്‍ശിക്കാന്‍ ഈ പ്രൊവൈഡര്‍ സന്ദര്‍ശകര്‍ക്ക് ശാസ്ത്രീയമായ പരിശീലനം ഓണ്‍ലൈനിലൂടെ നല്‍കിയിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇത്തരത്തില്‍ നിരവധി പ്രൊവൈഡര്‍മാര്‍ കോവിഡ് ഭീഷണിക്കിടയിലും സന്ദര്‍ശകരെ സുരക്ഷിതമായി അനുവദിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.സിഡ്നിയിലെ സൗത്ത് വെസ്റ്റിലെ ഒരു കെയര്‍ സെന്റര്‍ സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് മുന്നോടിയായി എത്തരത്തിലാണ് കോവിഡ് പടരുന്നതെന്നും കോവിഡ് ഇന്‍ഫെക്ഷന്‍ കണ്‍ട്രോളുകളുടെ തത്വങ്ങള്‍, കോവിഡിനെ പ്രതിരോധിക്കാനായി എന്തൊക്കെ തരത്തിലുള്ള പഴ്സണല്‍ പ്രൊട്ടക്ടീവ് എക്യുപ്മെന്റുകള്‍ വേണമെന്നും ഈ സെന്റര്‍ പരിശീലനം നല്‍കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.



Other News in this category



4malayalees Recommends