നോര്‍ത്തേണ്‍ ടെറിട്ടെറിയിലെ വിദൂരപ്രദേശമായ മാനിന്‍ഗ്രിഡയിലെ ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ പ്രാദേശിക മീന്‍പിടിത്തക്കാരുടെ സ്വന്തം സീഫുഡ് ഇന്റസ്ട്രി; ലക്ഷ്യം കുറഞ്ഞ വിലയ്ക്ക് ശുദ്ധമായ മത്സ്യവും മറ്റും ലഭ്യമാക്കല്‍

നോര്‍ത്തേണ്‍ ടെറിട്ടെറിയിലെ വിദൂരപ്രദേശമായ മാനിന്‍ഗ്രിഡയിലെ ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ പ്രാദേശിക മീന്‍പിടിത്തക്കാരുടെ സ്വന്തം സീഫുഡ് ഇന്റസ്ട്രി; ലക്ഷ്യം കുറഞ്ഞ വിലയ്ക്ക് ശുദ്ധമായ മത്സ്യവും  മറ്റും ലഭ്യമാക്കല്‍

നോര്‍ത്തേണ്‍ ടെറിട്ടെറിയിലെ വെസ്റ്റ് ആണ്‍ഹെം ലാന്‍ഡിലെ വിദൂരപ്രദേശമായ മാനിന്‍ഗ്രിഡയിലെ പോഷകഭക്ഷ്യവസ്തുക്കളുടെ പരിമിതി പരിഹരിക്കുന്നതിനായി പ്രദേശത്തെ മീന്‍പിടിത്തക്കാര്‍ മുന്നിട്ടിറങ്ങി. ഇതിനായി ഇവിടെ ഒരു സീഫുഡ് ഇന്റസ്ട്രി ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ട്. മാനിന്‍ഗ്രിഡയിലുള്ളവര്‍ക്ക് കുറഞ്ഞ വിലയ്ക്ക് ശുദ്ധമായ മത്സ്യവും മറ്റ് കടല്‍ ഭക്ഷ്യ വസ്തുക്കളും പ്രദാനം ചെയ്യുകയാണീ സംരംഭത്തിന്റെ ലക്ഷ്യം.


ഇതിലൂടെ ഇവിടുത്തുകാരില്‍ കുറച്ച് പേര്‍ക്കെങ്കിലും ജോലിയും പ്രദാനം ചെയ്യാന്‍ ഇവര്‍ ലക്ഷ്യമിടുന്നു. തങ്ങള്‍ വളരെ താല്‍പര്യപ്പെട്ടാണ് പുതിയ സംരംഭം തുടങ്ങിയിരിക്കുന്നതെന്നും ഇവിടുത്തെ ഓരോ കുടുംബത്തിനും പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പാക്കുകയാണിതിന്റെ ലക്ഷ്യമെന്നും ഇതില്‍ ഭാഗഭാക്കാകുന്ന ഫിഷന്‍മാന്‍മാരില്‍ ഒരാളായ റന്‍ഡാല്‍ ഡാര്‍സി പറയുന്നു. അരഫുറ കടലില്‍ സ്ഥിതി ചെയ്യുന്ന മാനിന്‍ഗ്രിഡയില്‍ 2300 പേര്‍ മാത്രമാണ് ജീവിക്കുന്നത്. ഡാര്‍വിനില്‍ നിന്നും 500 കിലോമീറ്റര്‍ കിഴക്ക് അകലെയാണീ ദ്വീപ് നിലകൊള്ളുന്നത്.

ഇവിടേക്ക് ഭക്ഷ്യ വസ്തുക്കള്‍ മറ്റിടങ്ങളില്‍ നിന്നും എത്തിക്കുകയെന്നത് ചെലവേറിയ കാര്യമായതിനാല്‍ മറ്റിടങ്ങളിലേക്കാള്‍ ഇവിടെ ഭക്ഷ്യ വസ്തുക്കള്‍ക്ക് വിലയേറും. അവ വാങ്ങാന്‍ ഇവിടുത്തെ മിക്കവര്‍ക്കും പ്രയാസമായതിനാല്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് ക്ഷാമം നേരിടാറുണ്ട്. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് പ്രദേശത്തെ മീന്‍പിടിത്തക്കാര്‍ മുന്നിട്ടിറങ്ങി ഇവിടെ ഒരു സീഫുഡ് ഇന്റസ്ട്രി ആരംഭിച്ചിരിക്കുന്നത്. അബ് ഒറിജിനല്‍ കോര്‍പറേഷന്‍ എന്റര്‍പ്രൈസ് ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന മാനിന്‍ഗ്രിഡ വൈല്‍ഡ് ഫുഡ് എന്നാണ് പുതിയ ഇന്റസ്ട്രിയുടെ പേര്.


Other News in this category4malayalees Recommends