മധ്യവയസ്‌കയെ ബലാത്സംഗം ചെയ്തുകൊന്ന് വീട്ടില്‍ കവര്‍ച്ച നടത്തിയ സംഭവം ; മംഗളൂരുവില്‍ മലയാളിയായ 28 കാരന്‍ അറസ്റ്റില്‍

മധ്യവയസ്‌കയെ ബലാത്സംഗം ചെയ്തുകൊന്ന് വീട്ടില്‍ കവര്‍ച്ച നടത്തിയ സംഭവം ; മംഗളൂരുവില്‍ മലയാളിയായ 28 കാരന്‍ അറസ്റ്റില്‍
മധ്യവയസ്‌കയെ ബലാത്സംഗം ചെയ്തുകൊന്ന് വീട്ടില്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ മലയാളി യുവാവ് അറസ്റ്റില്‍. സകലേശ്പുര പാത്തൂരില്‍ താമസിക്കുന്ന കാസര്‍കോട് സ്വദേശി അഷറഫ്(28) ആണ് അറസ്റ്റിലായത്. ബണ്ട്വാള്‍ ബലേപ്പുനി ബെല്ലേരിയിലെ കുസുമ(50)ത്തെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. തെളിവ് നശിപ്പിക്കാനായി മൃതദേഹം കത്തിക്കാനും ശ്രമിച്ചു.

കുസുമത്തിന്റെ രണ്ട് കമ്മലുകളും 18,000 രൂപയും കവരുകയും ചെയ്തു.ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴാണ് കുസുമത്തെ മരിച്ചനിലയില്‍ കണ്ടത്. അടുക്കളയില്‍ വസ്ത്രങ്ങള്‍ പാതി കത്തിയ നിലയിലായിരുന്നു .ബന്ധുക്കള്‍ മൃതദേഹം കണ്ടപ്പോള്‍ മൃതദേഹത്തില്‍ വസ്ത്രങ്ങളില്ലാത്തത് സംശയത്തിനിടയാക്കി. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സെപ്റ്റംബര്‍ 24നാണ് സംഭവം. കൊല്ലപ്പെട്ട കുസുമത്തിന്റെ വീടിനടുത്താണ് അഷറഫ് ജോലിചെയ്തിരുന്നത്. അവിവാഹിതയായ സ്ത്രീ തനിച്ചാണ് താമസിക്കുന്നതെന്ന് മനസ്സിലാക്കിയ ഇയാള്‍ വീട്ടില്‍ അതിക്രമിച്ചു കയറി കുസുമത്തെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയുമായിരുന്നു. സംഭവദിവസം വീടിനടുത്ത് വന്നവരെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് അഷറഫ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൂടുതല്‍ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

Other News in this category4malayalees Recommends