കോമയില്‍ നിന്നും ബോധമുണര്‍ന്ന യുവാവ് അക്രമികളുടെ സ്‌കെച്ച് വരച്ചു; 10 വര്‍ഷത്തിന് ശേഷം ടെറസില്‍ നിന്നെറിഞ്ഞ 2 സുഹൃത്തുക്കള്‍ക്ക് ശിക്ഷ

കോമയില്‍ നിന്നും ബോധമുണര്‍ന്ന യുവാവ് അക്രമികളുടെ സ്‌കെച്ച് വരച്ചു; 10 വര്‍ഷത്തിന് ശേഷം ടെറസില്‍ നിന്നെറിഞ്ഞ 2 സുഹൃത്തുക്കള്‍ക്ക് ശിക്ഷ
എല്ലാത്തിനും അതിന്റേതായ സമയമുണ്ട്. എത്രയൊക്കെ വൈകിയാണെങ്കിലും സത്യത്തിന് മൂല്യമുണ്ടെന്ന് തെളിയുന്ന സമയം വരും. 2010ല്‍ മൂന്ന് നില കെട്ടിടത്തില്‍ നിന്ന് വീണ് കോമയിലായ യുവാവ് ബോധം ഉണര്‍ന്നപ്പോള്‍ നടന്ന സംഭവങ്ങള്‍ ഓര്‍മ്മിച്ചെടുത്തപ്പോള്‍ അറസ്റ്റിലായത് ആ കൃത്യങ്ങള്‍ ചെയ്ത രണ്ട് സുഹൃത്തുക്കളാണ്.

പത്ത് വര്‍ഷം മുന്‍പ് ബെംഗളൂരുവില്‍ വെച്ചാണ് കൊല്‍ക്കത്ത സ്വദേശിയായ 29കാരന്‍ അപകടത്തില്‍ പെട്ടത്. സുഹൃത്തുക്കളുടെ സ്‌കെച്ച് വരച്ചതോടെയാണ് പത്ത് വര്‍ഷത്തിന് ശേഷം പ്രതികള്‍ പിടിയിലായത്. 2010 ഡിസംബറില്‍ കോളേജ് സുഹൃത്തുക്കളായ ആസാം സ്വദേശി ശശാങ്ക് ദാസും, ഒഡീഷ സ്വദേശി ജിതേന്ദ്ര കുമാറും ബെംഗളൂരുവിലെ വാടക വീട്ടില്‍ വെച്ച് ഷൗവിക് ചാറ്റര്‍ജിയെ കണ്ടുമുട്ടി.

എന്നാല്‍ ചാറ്റര്‍ജിയെ മറ്റ് രണ്ട് പേര്‍ ചേര്‍ന്ന് മൂന്ന് നില കെട്ടിടത്തില്‍ നിന്ന് താഴേക്ക് എറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ചാറ്റര്‍ജി കോമയില്‍ ജീവന്‍ തള്ളിനീക്കിയപ്പോള്‍ അറസ്റ്റിലായ രണ്ട് പ്രതികളും എഞ്ചിനീയര്‍മാരായി.

ഒരു വര്‍ഷത്തോളം കോമയില്‍ കിടന്ന ഷൗവിക് ചാറ്റര്‍ജി 2011ല്‍ മയക്കം വിട്ടുണര്‍ന്നു. ഇതോടെയാണ് സംഭവങ്ങള്‍ യുവാവ് ഓര്‍ത്തെടുക്കാന്‍ തുടങ്ങിയത്. പോലീസ് തയ്യാറാക്കിയ സ്‌കെച്ചില്‍ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞതോടെ 2012ല്‍ ഇവര്‍ അറസ്റ്റിലായി. പത്ത് വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍ പ്രതികള്‍ക്ക് കോടതി 7 വര്‍ഷം ജയില്‍ശിക്ഷയാണ് വിധിച്ചത്.

എഞ്ചിനീയറിംഗ് സഹപാഠികളായിരുന്നു ഷൗവികും, പ്രതി ശശാങ്കും, ജിതേന്ദ്ര സുഹൃത്തായിരുന്നു. ഷൗവിക് പ്രണയത്തിലായിരുന്ന പെണ്‍കുട്ടിയെ ശശാങ്കിനും താല്‍പര്യമുണ്ടായിരുന്നു. ഇതാണ് അക്രമത്തിലേക്ക് നയിച്ചത്.

Other News in this category4malayalees Recommends