നടി ആക്രമിക്കപ്പെട്ട കേസ് ; പ്രോസിക്യൂഷന്‍ കോടതിയ്‌ക്കെതിരെ രംഗത്ത് വന്നതോടെ വിചാരണ വീണ്ടും അനിശ്ചിതത്വത്തില്‍

നടി ആക്രമിക്കപ്പെട്ട കേസ് ; പ്രോസിക്യൂഷന്‍ കോടതിയ്‌ക്കെതിരെ രംഗത്ത് വന്നതോടെ വിചാരണ വീണ്ടും അനിശ്ചിതത്വത്തില്‍
നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതിക്കെതിരെ പ്രോസിക്യൂഷന്‍ രംഗത്ത് വന്നത് ഗൗരവകരമെന്ന് നിയമവിദഗ്ദര്‍. വിചാരണ കോടതി ഏകപക്ഷീയമായി പെരുമാറുന്നു എന്നാണ് പ്രോസിക്യൂഷന്റെ പരാതി. കോടതിക്കെതിരെ വന്ന പരാതി വിചാരണയെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ കോടതി പക്ഷപാതിത്വപരമായി പെരുമാറുന്നു എന്നാണ് സ്‌പെഷ്യന്‍ പബ്ലിക്ക് പ്രോസിക്യൂട്ടറുടെ പരാതി. ഇതേ കോടതിയില്‍ വിചാരണ തുടര്‍ന്നാല്‍ ഇരക്ക് നീതിക്കിട്ടില്ലെന്നാണ് പ്രോസിക്യൂട്ടര്‍ നല്‍കിയ ഹരജിയില്‍ പറയുന്നത്. ഈ പരാതി എറെ ഗൗരവമേറിയതെന്നാണ് നിയവവിദഗ്ദരുടെ വിലയിരുത്തല്‍. കോടതി മാറ്റണമെന്ന പ്രോസിക്യൂഷന്‍ നിലപാട് ഞെട്ടലുളവാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഡബ്ല്യു.സി.സിയും രംഗത്തെത്തിയിരുന്നു.

Other News in this category4malayalees Recommends