പൊതുമര്യാദകള്‍ ലംഘിച്ചതിന് വാര്‍ത്താ അവതാരകയ്‌ക്കെതിരെ കടുത്ത നടപടിയുമായി കുവൈറ്റ്

പൊതുമര്യാദകള്‍ ലംഘിച്ചതിന് വാര്‍ത്താ അവതാരകയ്‌ക്കെതിരെ കടുത്ത നടപടിയുമായി കുവൈറ്റ്
പൊതുമര്യാദകള്‍ ലംഘിച്ചതിന് വാര്‍ത്താ അവതാരകയ്‌ക്കെതിരെ കടുത്ത നടപടിയുമായി കുവൈറ്റ്. ലെബനാന്‍ സ്വദേശിയായ ടെലിവിഷന്‍, റേഡിയോ അവതാകര സാസ്‌ദെലിനെ അധികൃതര്‍ നാടുകടത്തി. പൊതുമര്യാദകള്‍ ലംഘിക്കുന്ന തരത്തിലുള്ള വീഡിയോ ക്ലിപ്പുകളുടെ പേരിലാണ് നടപടി.

പത്ത് വര്‍ഷമായി കുവൈറ്റില്‍ ജോലി ചെയ്യുന്ന ഇവര്‍ സ്‌നാപ്പ് ചാറ്റ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ വന്‍ വിവാദങ്ങള്‍ക്ക് കാരണമായി. തുടര്‍ന്നാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള എത്തിക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് കര്‍ശന നടപടിയുമായി രംഗത്തെത്തിയത്.

Other News in this category



4malayalees Recommends