മധ്യപ്രദേശ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി യുവതി ; സ്റ്റേഷനിലെ ലോക്കപ്പിലിട്ട് അഞ്ച് പേര്‍ ചേര്‍ന്ന് പത്ത് ദിവസം കൂട്ടബലാത്സംഗം ചെയ്തുവെന്ന് 20 കാരി

മധ്യപ്രദേശ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി യുവതി ; സ്റ്റേഷനിലെ ലോക്കപ്പിലിട്ട് അഞ്ച് പേര്‍ ചേര്‍ന്ന് പത്ത് ദിവസം കൂട്ടബലാത്സംഗം ചെയ്തുവെന്ന് 20 കാരി
മധ്യപ്രദേശ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്ത്. കൊലക്കേസില്‍ അറസ്റ്റിലായ തന്നെ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിലിട്ട് അഞ്ച് പേര്‍ ചേര്‍ന്ന് പത്ത് ദിവസം കൂട്ടബലാത്സംഗം ചെയ്തുവെന്ന് 20 കാരിയായ യുവതി പരാതി നല്‍കി.

ഒക്ടോബര്‍ 10 ന് അഡീഷണല്‍ ജില്ലാ ജഡ്ജിയും അഭിഭാഷകരുടെ സംഘവും ജയിലില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് യുവതി ഇക്കാര്യം പറഞ്ഞത്.

മധ്യപ്രദേശിലെ രേവാ ജില്ലയില പൊലീസ് സ്‌റ്റേഷനില്‍ വെച്ചാണ് ആക്രമിക്കപ്പെട്ടതെന്ന് യുവതി പരാതിയില്‍ പറയുന്നു. സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് അടക്കം അഞ്ച് പേര്‍ ചേര്‍ന്നാണ് ബലാത്സംഗം ചെയ്തതെന്നാണ് പരാതിയില്‍ യുവതി വ്യക്തമാക്കിയിരിക്കുന്നത്.

മെയ് ഒമ്പതിനും 21 നും ഇടയിലാണ് കൂട്ട ബലാത്സംഗം നടന്നതെന്നും ഒരു വനിതാ കോണ്‍സ്റ്റബിള്‍ രംഗത്ത് എത്തിയപ്പോള്‍ അവരെ സംഘം താക്കീത് ചെയ്‌തെന്നും യുവതി പറയുന്നു.

Other News in this category4malayalees Recommends