എന്‍എസ്ഡബ്ല്യൂവില്‍ ഹെല്‍ത്ത് പുതിയ പബ്ലിക്ക് ഹെല്‍ത്ത് അലേര്‍ട്ട് ; കാരണം വിക്ടോറിയയില്‍ പുതിയ കോവിഡ് കേസുകള്‍ പെരുകുന്നത്; അതിര്‍ത്തിയോട് ചേര്‍ന്നുള്ള വിക്ടോറിയന്‍ ഭാഗത്ത് ആക്ടീവ് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന്

എന്‍എസ്ഡബ്ല്യൂവില്‍ ഹെല്‍ത്ത് പുതിയ പബ്ലിക്ക് ഹെല്‍ത്ത് അലേര്‍ട്ട് ; കാരണം വിക്ടോറിയയില്‍ പുതിയ കോവിഡ് കേസുകള്‍ പെരുകുന്നത്; അതിര്‍ത്തിയോട് ചേര്‍ന്നുള്ള വിക്ടോറിയന്‍ ഭാഗത്ത് ആക്ടീവ് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന്
വിക്ടോറിയയില്‍ വീണ്ടും പുതിയ കോവിഡ് കേസുകള്‍ പെരുകുന്നതിന്റെ പശ്ചാത്തലത്തില്‍ എന്‍എസ്ഡബ്ല്യൂ ഹെല്‍ത്ത് പുതിയ പബ്ലിക്ക് ഹെല്‍ത്ത്അലേര്‍ട്ട് പുറപ്പെടുവിച്ചു. സൗത്ത് ഈസ്റ്റ് സിഡ് നിയിലെ വിവിധ പ്രദേശങ്ങള്‍ക്കാണീ മുന്നറിയിപ്പ് ബാധകമായിരിക്കുന്നത്.വിക്ടോറിയന്‍ ലോക്കല്‍ ഗവണ്‍മെന്റ് ഏരിയകളില്‍ ആക്ടീവ് കോവിഡ് കേസുകളുള്ള സ്ഥലങ്ങളുടെ പട്ടികയില്‍ മെല്‍ബണിന്റെ സൗത്ത് വെസ്റ്റിലുള്ള വൈന്‍ദാം, മെല്‍ബണിന്റെ വടക്ക് ഭാഗത്തുള്ള ഹ്യൂം എന്നിവ മുന്‍നിരയിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്.

തങ്ങളുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള വിക്ടോറിയന്‍ ഭാഗത്ത് ആക്ടീവ് കോവിഡ് കേസുകള്‍ വര്‍ധിച്ചതിനാലാണ് എന്‍എസ്ഡബ്ല്യൂ ഹെല്‍ത്ത് പുതിയ പബ്ലിക്ക് ഹെല്‍ത്ത് അലേര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.വിക്ടോറിയയില്‍ നിലവില്‍ ആക്ടീവ് കേസുകളുള്ള സ്ഥലങ്ങളിലേക്ക് കഴിയുന്നതും യാത്രകള്‍ ഒഴിവാക്കണമെന്നും എന്‍എസ്ഡബ്ല്യൂ ഹെല്‍ത്ത് മുന്നറിയിപ്പേകുന്നു. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ വിക്ടോറിയയില്‍ ഒരു പ്രാദേശിക കോവിഡ് വൈറസ് കേസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.എന്നാല്‍ സ്റ്റേറ്റില്‍ പുതിയ കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട്ചെയ്തിട്ടുമില്ല.

എന്നാല്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ഒരു കേസ് കൂടി കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ റിപ്പോര്‍ട്ട് ചെയ്തതോടെ സ്റ്റേറ്റിലെ പുതിയ കേസുകളുടെ എണ്ണം രണ്ടായിത്തീര്‍ന്നിട്ടുണ്ട്. വിക്ടോറിയയില്‍ പുതിയ കോവിഡ് നിയന്ത്രണ ഇളവുകള്‍ അനുവദിക്കാന്‍ സ്റ്റേറ്റ് ഗവണ്‍മെന്റ് ഒരുങ്ങുന്നതിനിടെയാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നതെന്നത് ആശങ്കയേറ്റുന്നുണ്ട്. ആഴ്ചകളായി കടുത്ത കോവിഡ് നിയന്ത്രണ നിയമങ്ങള്‍ക്ക് കീഴിലായ വിക്ടോറിയയിലെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തണമെന്ന സമ്മര്‍ദം പ്രീമിയര്‍ ഡാനിയേല്‍ ആന്‍ഡ്രൂസിന് മേല്‍ ശക്തമാണ്.






Other News in this category



4malayalees Recommends