ഓസ്ട്രേലിയയില്‍ പുതിയ സ്റ്റേറ്റുണ്ടായേക്കും...ക്യൂന്‍സ്ലാന്‍ഡിനെ വിഭജിച്ച് നോര്‍ത്ത് ക്യൂന്‍സ്ലാന്‍ഡ് ഉണ്ടാക്കാനുള്ള നീക്കം തകൃതി; ഈ വര്‍ഷം റഫറണ്ടം; ബില്യണ്‍ കണക്കിന് പൗണ്ടുണ്ടാക്കിയിട്ടും ക്യൂന്‍സ്ലാന്‍ഡില്‍ നിന്നും അവഗണന നേരിടുന്നുവെന്ന്

ഓസ്ട്രേലിയയില്‍ പുതിയ സ്റ്റേറ്റുണ്ടായേക്കും...ക്യൂന്‍സ്ലാന്‍ഡിനെ വിഭജിച്ച് നോര്‍ത്ത് ക്യൂന്‍സ്ലാന്‍ഡ് ഉണ്ടാക്കാനുള്ള നീക്കം തകൃതി; ഈ വര്‍ഷം റഫറണ്ടം; ബില്യണ്‍ കണക്കിന് പൗണ്ടുണ്ടാക്കിയിട്ടും ക്യൂന്‍സ്ലാന്‍ഡില്‍ നിന്നും അവഗണന നേരിടുന്നുവെന്ന്


ഓസ്ട്രേലിയയില്‍ ക്യൂന്‍സ്ലാന്‍ഡിനെ വിഭജിച്ച് നോര്‍ത്ത് ക്യൂന്‍സ്ലാന്‍ഡ് എന്ന പുതിയൊരു സ്റ്റേറ്റുണ്ടാക്കുന്നതിനുള്ള നീക്കം ത്വരിതപ്പെട്ടു. റീഫ് സ്റ്റേറ്റ് എന്നും ഇതറിയപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. ക്യൂന്‍സ്ലാന്‍ഡിലെ പുതിയ പാര്‍ട്ടിയായ നോര്‍ത്ത് ക്യൂന്‍സ്ലാന്‍ഡ് ഫസ്റ്റ് ആണ് ഈ വിഭജന പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. വിറ്റ്സണ്‍ഡെയിലെ മെമ്പറായ ജാസന്‍ കോസ്റ്റിഗനാണ് പുതിയ പാര്‍ട്ടിക്ക് 12 മാസങ്ങള്‍ക്ക് മുമ്പ് രൂപം നല്‍കിയിരുന്നത്.

ഈ വര്‍ഷം ഇതിനായി റഫറണ്ടം നടത്താന്‍ ഒരുങ്ങുകയാണെന്ന സൂചനയും ജാസന്‍ നല്‍കുന്നുണ്ട്.നോര്‍ത്ത് ക്യൂന്‍സ്ലാന്‍ഡുകാര്‍ക്ക് സ്വന്തമായി അസ്തിത്വം നിലനിര്‍ത്തുന്നതിന് പുതിയ സ്റ്റേറ്റ് അനിവാര്യമാണെന്നാണ് അദ്ദേഹം എടുത്ത് കാട്ടുന്നത്. ഇനിയും ക്യൂന്‍സ്ലാന്‍ഡിലെ ഭരണാധികാരികളുടെ അനാവശ്യമായ ആധിപത്യത്തിന് കീഴില്‍ നിന്ന് കൊണ്ട് നോര്‍ത്ത് ക്യൂന്‍സ്ലാന്‍ഡിന്റെ താല്‍പര്യങ്ങള്‍ ബലികഴിക്കാനാവില്ലെന്നും ജാസന്‍ വിശദീകരിക്കുന്നു.

ഇത്തരത്തില്‍ നോര്‍ത്ത് ക്യൂന്‍സ്ലാന്‍ഡ് രൂപീകരിക്കുകയെന്നത് പുതിയ ആശയമല്ലെന്നും മറിച്ച് ഇതിന് 1865 ഓളം പഴക്കമുണ്ടെന്നും ജാസന്‍ പറയുന്നു. തങ്ങളുടേത് 70 ബില്യണ്‍ പൗണ്ടിന്റെ കരുത്തുള്ള സമ്പദ് വ്യവസ്ഥയും ഒരു മില്യണോളം ജനസംഖ്യയുള്ള പ്രദേശമായിരുന്നിട്ടും അവഗണന നേരിടുന്നതിനാലാണ് പുതിയ സ്റ്റേറ്റിന് വേണ്ടിയുള്ള നീക്കം ശക്തമാക്കിയിരിക്കുന്നതെന്നും ജാസന്‍ പറയുന്നു.

നോര്‍ത്ത് ക്യൂന്‍സ്ലാന്‍ഡ് മൈനിഗ്, പഞ്ചസാര, കന്നുകാലി വളര്‍ത്തല്‍, ടൂറിസം ഇന്റസ്ട്രീസ് തുടങ്ങിയ മേഖലകളില്‍ നിന്നും ബില്യണ്‍ കണക്കിന് ഡോളര്‍ സംഭാവന ചെയ്യുന്നുണ്ടെങ്കിലും നോര്‍ത്തേണ്‍ ക്യൂന്‍സ്ലാന്‍ഡിലെ നിരവധി നഗരങ്ങള്‍ക്ക് വേണ്ടത്ര വികസനമില്ലെന്നും അവഗണിക്കപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും ഇവയെ രക്ഷിക്കുന്നതിന് ഈ മേഖല പ്രത്യേക സ്റ്റേറ്റാവേണ്ടത് അനിവാര്യമാണെന്നും ജാസന്‍ വാദിക്കുന്നു.


Other News in this category



4malayalees Recommends