പെര്‍ത്തില്‍ പിടിച്ചിട്ടിരിക്കുന്ന കപ്പലിലെ വിവിധ രാജ്യക്കാരായ 24 ക്രൂ മെമ്പര്‍മാര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ് ; എല്ലാവരെയും കാറ്റില്‍ഷിപ്പില്‍ തന്നെ താമസിപ്പിക്കും; 52 ക്രൂ മെമ്പര്‍മാരുളള കപ്പലില്‍ കൂടുതല്‍ രോഗികളുണ്ടാകുമെന്ന് ആശങ്ക

പെര്‍ത്തില്‍ പിടിച്ചിട്ടിരിക്കുന്ന കപ്പലിലെ  വിവിധ രാജ്യക്കാരായ 24 ക്രൂ മെമ്പര്‍മാര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ് ; എല്ലാവരെയും കാറ്റില്‍ഷിപ്പില്‍ തന്നെ താമസിപ്പിക്കും; 52 ക്രൂ മെമ്പര്‍മാരുളള കപ്പലില്‍ കൂടുതല്‍ രോഗികളുണ്ടാകുമെന്ന് ആശങ്ക
കോവിഡ് ഭീഷണി കാരണം പെര്‍ത്തില്‍ പിടിച്ചിട്ടിരിക്കുന്ന കാറ്റില്‍ ഷിപ്പായ അല്‍ മെസില്ലാഹിലെ 24 ക്രൂ മെമ്പര്‍മാര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഈ കപ്പലില്‍ ഇനിയും കോവിഡ് രോഗികളുണ്ടായേക്കാമെന്ന കടുത്ത മുന്നറിയിപ്പുമായി മാര്‍ക്ക് മാക് ഗോവന്‍ രംഗത്തെത്തിയിട്ടുമുണ്ട്. ഈ കപ്പലില്‍ 52 ക്രൂ മെമ്പര്‍മാരാണുളളത്. ഈ കപ്പലിലെ ഒരു ക്രൂ മെമ്പറിന് കഴിഞ്ഞ വാരാന്ത്യത്തില്‍ കോവിഡ് സ്ഥിരീകരിച്ച് ഹോട്ടല്‍ ക്വാറന്റൈനിലാക്കിയിരുന്നു. ഇയാളില്‍ നിന്നും മറ്റ് 24 പേരിലേക്ക് രോഗം പകരുകയായിരുന്നുവെന്നാണ് ഇപ്പോള്‍ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.

കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരെ കപ്പലില്‍ തന്നെ താമസിപ്പിക്കാനാണ് തീരുമാനം. പ്രസ്തുത കാറ്റില്‍ ഷിപ്പില്‍ നിലവില്‍ കന്നുകാലികളൊന്നുമില്ലെന്നും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ രോഗം ബാധിച്ച ക്രൂ മെമ്പര്‍മാരുടെ പ്രായം 20നും 62നും ഇടയിലാണെന്നാണ് ആരോഗ്യ മന്ത്രിയായ റോഗര്‍ കുക്ക് പറയുന്നത്. ഇവര്‍ വിവിധ രാജ്യങ്ങളില്‍ നിന്നുളളവരാണ്. ഈ കപ്പലില്‍ നിന്നും നിരവധി പേരെ സാധ്യമായേടുത്തോളം പുറത്തേക്ക് കൊണ്ട് വരാന്‍ നീക്കമുണ്ടെന്നും തുടര്‍ന്ന് ഇവരിലോരോരുത്തര്‍ക്കും ഉചിതമായ പരിചരണം നല്‍കാനും കപ്പല്‍ ശുചിയാക്കാനും നീക്കമുണ്ടെന്നും കുക്ക് പറയുന്നു.

കപ്പലിലെ ഒമ്പത് പേര്‍ തുറമുഖത്തും രണ്ട് പേര്‍ ഫിയോണ സ്റ്റാന്‍ലി ഹോസ്പിറ്റലിലുമാണെന്നും കുക്ക് വെളിപ്പടുത്തുന്നു.ഇവര്‍ പിപിഇ ധരിച്ച് സമ്പര്‍ക്കത്തിലായതിനാല്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല. ഇവരെ നിരീക്ഷിച്ച് വരുകയാണന്നും ഇവരെ ക്വാറന്റൈന് വിധേയരാക്കിയത് മുന്‍കരുതലെന്ന നിലയില്‍ മാതരമാണെന്നും കുക്ക് പറയുന്നു. ഇവരുമായി സമ്പര്‍ക്കത്തിലായവരോട് വീടുകളില്‍ ഐസൊലേഷനില്‍ കഴിയാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.


Other News in this category



4malayalees Recommends