2021 ഫെബ്രുവരി ആകുമ്പോഴേക്കും ഇന്ത്യയുടെ ജനസംഖ്യയുടെ പകുതിയോളം പേര്‍ക്ക് കോവിഡ് ബാധിച്ചിരിക്കാമെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്

2021 ഫെബ്രുവരി ആകുമ്പോഴേക്കും ഇന്ത്യയുടെ ജനസംഖ്യയുടെ പകുതിയോളം പേര്‍ക്ക് കോവിഡ് ബാധിച്ചിരിക്കാമെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്
2021 ഫെബ്രുവരി ആകുമ്പോഴേക്കും ഇന്ത്യയുടെ ജനസംഖ്യയുടെ പകുതിയോളം പേര്‍ക്ക് കോവിഡ് ബാധിച്ചിരിക്കാമെന്ന് സര്‍ക്കാര്‍ രൂപീകരിച്ച വിദഗ്ധ സമിതി. മാസ്!ക് ധരിക്കല്‍, സാമൂഹിക അകലം അടക്കമുള്ള നിര്‍ദേശങ്ങള്‍ അവഗണിച്ചാല്‍ രോഗബാധിതര്‍ ഇതിലും അധികമാകും. അവധിക്കാലവും ദുര്‍ഗ പൂജ, ദീപാവലി തുടങ്ങിയ ഉത്സവങ്ങളും എത്തുന്നതിനാല്‍ വലിയ രോഗവ്യാപനം പ്രതീക്ഷിക്കുന്നതായി സമിതി അംഗമായ മനീന്ദ്ര അഗര്‍വാള്‍ പറഞ്ഞു.

രാജ്യത്ത് നിലവില്‍ കോവിഡ് ബാധിതര്‍ 76 ലക്ഷവും മരണം 1.15 ലക്ഷവും കടന്നു. ചികിത്സയില്‍ ഉള്ളവര്‍ 7.72ലക്ഷമായി കുറഞ്ഞ. രോഗമുക്തി നിരക്ക് 88.26 %ലേക്ക് ഉയര്‍ന്നിട്ടുണ്ട്. 1.52% മാണ് മരണ നിരക്ക്. 5984 പുതിയ കേസുകളും 125 മരണവുമാണ് മഹാരാഷ്ട്രയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണാടകയില്‍ 5018ഉം തമിഴ്!നാട്ടില്‍ 3536 ഉം ആന്ധ്രാപ്രദേശില്‍ 2918ഉം ഡല്‍ഹിയില്‍ 2154 ഉം പുതിയ കേസുകള്‍ സ്ഥിരീകരിച്ചു.

Other News in this category4malayalees Recommends