തൊഴിലുറപ്പു ജോലി കഴിഞ്ഞെത്തിയ മകള്‍ കണ്ടത് 85 കാരിയായ അമ്മയെ അവശ നിലയില്‍ ; ഭര്‍ത്താവ് അമ്മയെ ക്രൂരമായി പീഡിപ്പിച്ചെന്ന വിവരമറിഞ്ഞ് ഞെട്ടി ; പോലീസില്‍ പരാതി നല്‍കിയതോടെ 59 കാരന്‍ അറസ്റ്റില്‍

തൊഴിലുറപ്പു ജോലി കഴിഞ്ഞെത്തിയ മകള്‍ കണ്ടത് 85 കാരിയായ അമ്മയെ അവശ നിലയില്‍ ; ഭര്‍ത്താവ് അമ്മയെ ക്രൂരമായി പീഡിപ്പിച്ചെന്ന വിവരമറിഞ്ഞ് ഞെട്ടി ; പോലീസില്‍ പരാതി നല്‍കിയതോടെ 59 കാരന്‍ അറസ്റ്റില്‍
കൊല്ലം കരുനാഗപ്പള്ളിയില്‍ ഭാര്യാമാതാവിനെ പീഡിപ്പിച്ചെന്ന പരാതിയില്‍ മരുമകന്‍ അറസ്റ്റിലായി. 85കാരിയായ ഭാര്യാമാതാവിനെ 59 വയസുകാരനായ മരുമകന്‍ പീഡിപ്പിച്ചെന്നാണ് പരാതി. അമ്മയെ അവശനിലയില്‍ വീട്ടില്‍ കണ്ടതിനെ തുടര്‍ന്ന് മകളാണ് പൊലീസില്‍ പരാതി നല്‍കിയത്. തൊഴിലുറപ്പ് ജോലിയ്ക്ക് പോയി തിരികെ വന്നപ്പോഴാണ് മകള്‍ അമ്മയുടെ ദുരവസ്ഥ തിരിച്ചറിഞ്ഞത്.

സംഭവം നടന്നത് വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്തായിരുന്നു. പോലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കരുനാഗപ്പളളി അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുളള പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. വയോധിക ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് വിവരം.

Other News in this category4malayalees Recommends