യുഎസില്‍ ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് നോമിനിയായ കമല ഹാരിസിനെ ദുര്‍ഗാദേവിയായി ചിത്രീകരിച്ച് മരുമകള്‍ ട്വീറ്റ് ചെയ്തു; മീന ഹാരിസ് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് യുഎസിലെ ഹിന്ദു ഗ്രൂപ്പുകള്‍; തങ്ങളല്ല ഈ ഫോട്ടോ സൃഷ്ടിച്ചതെന്ന് ബിഡെന്റെ ക്യാമ്പയിന്‍

യുഎസില്‍ ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് നോമിനിയായ കമല ഹാരിസിനെ ദുര്‍ഗാദേവിയായി ചിത്രീകരിച്ച് മരുമകള്‍ ട്വീറ്റ് ചെയ്തു; മീന ഹാരിസ് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് യുഎസിലെ ഹിന്ദു ഗ്രൂപ്പുകള്‍;  തങ്ങളല്ല ഈ ഫോട്ടോ സൃഷ്ടിച്ചതെന്ന് ബിഡെന്റെ  ക്യാമ്പയിന്‍

യുഎസില്‍ ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് നോമിനിയായ കമല ഹാരിസിനെ ദുര്‍ഗാദേവിയായി ചിത്രീകരിച്ച് ട്വീറ്റ് ചെയ്ത കമലയുടെ മരുമകള്‍ മീന ഹാരിസ് നിര്‍ബന്ധമായും മാപ്പ് പറയണമെന്ന് നിഷ്‌കര്‍ഷിച്ച് യുഎസിലെ ഹിന്ദു ഗ്രൂപ്പുകള്‍ രംഗത്തെത്തി.സംഭവം വിവാദമായതോടെ മീന പ്രസ്തുത ട്വീറ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ടെങ്കിലും മാപ്പ് പറയിക്കാതെ പിന്മാറില്ലെന്ന പിടിവാശിയിലാണ് ഹിന്ദു ഗ്രൂപ്പുകള്‍.35കാരിയും ലോയറും കുട്ടികളുടെ പുസ്തകങ്ങളുടെ കര്‍ത്താവുമായ മീനയുടെ ട്വീറ്റ് ഹിന്ദുഗ്രൂപ്പുകള്‍ക്കിടയില്‍ വന്‍ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്.

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ അമേരിക്കക്കാരുടെ വോട്ട് വളരെ നിര്‍ണായകമായതിനാല്‍ ഇവരുടെ അപ്രീതിയില്‍ ഡെമോക്രാറ്റുകള്‍ ഏറെ ആശങ്കാകുലരാണെന്നും സൂചനയുണ്ട്. ഹിന്ദു ദേവതയായ ദുര്‍ഗയെ കമലാ ഹാരിസിന്റെ മുഖം വച്ച് വികൃതമാക്കി ട്വീറ്റ് ചെയ്തത് ആഗോളതലത്തില്‍ ഹിന്ദുക്കളെ ക്ഷുഭിതരാക്കുകയും അപമാനിക്കുകയും ചെയ്തിരിക്കുന്നുവെന്നാണ് ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷനിലെ സുഹാഗ് എ ശുക്ല മീനയോട് ഒരു ട്വീറ്റിലൂടെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്.

പ്രകോപനാത്മകമായ ഈ ചിത്രം മീനയല്ല സൃഷ്ടിച്ചിരിക്കുന്നതെന്നും അതവര്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്യുന്നതിന് മുമ്പ് തന്നെ വിവിധ വാട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചിരുന്നുവെന്നാണ് ഹിന്ദു അമേരിക്കന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റിയിലെ ഋഷി ഭൂട്ടാഡ ആരോപിക്കുന്നത്. എന്നാല്‍ ഈ ചിത്രം തങ്ങളല്ല സൃഷ്ടിച്ചതെന്ന കുമ്പസാരവുമായി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോയ് ബിഡെന്റെ ക്യാമ്പയിന്‍ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. മീന ഈ ട്വീറ്റ് ഡിലീറ്റ് ചെയ്തെങ്കിലും അവരില്‍ നിന്നും ഇതിന്റെ പേരില്‍ ഒരു മാപ്പ് പറയലുണ്ടാകുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ഋഷി വെളിപ്പെടുത്തുന്നു.



Other News in this category



4malayalees Recommends