വേള്‍ഡ് മലയാളി കൗണ്‍സില്‍ ചിക്കാഗോ പ്രോവിന്‍സ് പ്രവര്‍ത്തനോദ്ഘാടനം ഒക്‌ടോബര്‍ 24ന്

വേള്‍ഡ് മലയാളി കൗണ്‍സില്‍ ചിക്കാഗോ പ്രോവിന്‍സ് പ്രവര്‍ത്തനോദ്ഘാടനം ഒക്‌ടോബര്‍ 24ന്
ചിക്കാഗോ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ചിക്കാഗോ പ്രോവിന്‍സിന്റെ 2020 22 ദ്വിവര്‍ഷ പ്രവര്‍ത്തനോദ്ഘാടനവും നവഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങും ഒക്‌ടോബര്‍ 24ന് ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് സൂം മീറ്റിംഗിലൂടെ നടത്തും.


റിട്ട. ഡിജിപി ഡോ. അലക്‌സാണ്ടര്‍ ജേക്കബ് മുഖ്യാതിഥിയായിരിക്കും. വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ പ്രസിഡന്റ് സുധീര്‍ നമ്പ്യാര്‍ നിലവിളക്ക് തെളിയിച്ച് പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കും.


ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട മാത്തുക്കുട്ടി ആലുംപറമ്പില്‍ (ചെയര്‍മാന്‍), ബഞ്ചമിന്‍ തോമസ് (പ്രസിഡന്റ്), സജി കുര്യന്‍ (വൈസ് പ്രസിഡന്റ്), രഞ്ചന്‍ ഏബ്രഹാം (വൈസ് പ്രസിഡന്റ്), തോമസ് ഡിക്രൂസ് (ജനറല്‍ സെക്രട്ടറി), കോശി ജോര്‍ജ് (ട്രഷറര്‍), ബീന ജോര്‍ജ് (വൈസ് ചെയര്‍പേഴ്‌സണ്‍), തോമസ് മാമ്മന്‍ (വൈസ് ചെയര്‍മാന്‍), തോമസ് വര്‍ഗീസ് (ചാരിറ്റി ഫോറം ചെയര്‍മാന്‍), ഡോ. ആന്‍ ലൂക്കോസ് (വിമന്‍സ് ഫോറം ചെയര്‍), ഫിലിപ്പ് പുത്തന്‍പുരയില്‍ (ബിസിനസ് ഫോറം ചെയര്‍), ബ്ലസന്‍ ജോര്‍ജ് (യൂത്ത് ഫോറം ചെയര്‍മാന്‍) എന്നിവരും അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ പ്രൊഫ. തമ്പി മാത്യു (ചെയര്‍മാന്‍), സാബി കോലത്ത്, മാത്യൂസ് ഏബ്രഹാം, ലിന്‍സണ്‍ കൈതമല, അഭിലാഷ് നെല്ലാമറ്റം, സാറാ ഗബ്രിയേല്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.


വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റ് ഗോപാലപിള്ള, വൈസ് പ്രസിഡന്റ് പി.സി മാത്യു, അമേരിക്ക റീജിയന്‍ ഭാരവാഹികള്‍, പ്രോവിന്‍സ് ഭാരവാഹികള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. കൂടാതെ ചിക്കാഗോയിലെ കലാപ്രതിഭകളുടെ വിവിധ കലാപരിപാടികളും അരങ്ങേറും. സിമി ജെസ്റ്റോ ജോസഫ് എം.സിയായി പരിപാടികള്‍ നിയന്ത്രിക്കും. ഏവരേയും സമ്മേളനത്തിലേക്ക് സന്തോഷപൂര്‍വ്വം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

മീറ്റിംഗ് ഐ.ഡി: 854 9170 6885

പാസ്‌കോഡ്: 771 372


Other News in this category4malayalees Recommends