യുഎഇയില്‍നിന്നുള്ള ആദ്യ യാത്രാവിമാനം ഇസ്രായേലിലെത്തി

യുഎഇയില്‍നിന്നുള്ള ആദ്യ യാത്രാവിമാനം ഇസ്രായേലിലെത്തി

യുഎഇയില്‍നിന്നുള്ള ആദ്യ യാത്രാവിമാനം ഇസ്രായേലിലെത്തി. അബൂദബിയില്‍ നിന്നുള്ള ഇവൈ 9607 ഇത്തിഹാദ് എയര്‍വേയ്‌സ് വിമാനമാണ് എത്തിയതെന്ന് ഇസ്രായേല്‍ എയര്‍പോര്‍ട്ട് അതോറിറ്റി വക്താവ് അറിയിച്ചു. തെല്‍ അവീവിലെ ബെന്‍ ഗൂരിയോണ്‍ വിമാനത്താവളത്തിലാണ് വിമാനമെത്തിയത്. ഇസ്രായേലിലേക്ക് യാത്രക്കാരുമായി സര്‍വീസ് നടത്തുന്ന ആദ്യ ഗള്‍ഫ് വിമാനക്കമ്പനിയായി ഇത്തിഹാദ് മാറിയെന്ന് ഇത്തിഹാദ് എയര്‍ലൈന്‍സ് അധികൃതര്‍ ട്വിറ്ററില്‍ കുറിച്ചു.


ഇസ്രായേല്‍ കമ്പനിയായ മാമാന്‍ ഗ്രൂപ്പ് സംഘടിപ്പിച്ച രണ്ടുദിവസത്തെ യുഎഇ സന്ദര്‍ശനത്തിന് പോയ ഇസ്രായേലി ടൂറിസം പ്രൊഫഷനലുകളുമായാണ് വിമാനമെത്തിയത്.

Other News in this category



4malayalees Recommends