ഓസ്ട്രേലിയയിലെ വന്‍ ചൈല്‍ഡ് കെയര്‍ തട്ടിപ്പ് സംഘം പിടിയില്‍; 13 പ്രതികളെ പോലീസ് പൊക്കിയത് സിഡ്നിയിലെ നിരവധി വീടുകളില്‍ റെയ്ഡ് നടത്തി; വ്യാജ ഫാമിലി ഡേ കെയര്‍ സെന്ററുകള്‍ നടത്തുന്നുവെന്ന് അവകാശപ്പെട്ട് സംഘം സര്‍ക്കാര്‍ സബ്സിഡികള്‍ കവര്‍ന്നു

ഓസ്ട്രേലിയയിലെ വന്‍ ചൈല്‍ഡ് കെയര്‍ തട്ടിപ്പ് സംഘം പിടിയില്‍;  13 പ്രതികളെ പോലീസ് പൊക്കിയത് സിഡ്നിയിലെ  നിരവധി വീടുകളില്‍ റെയ്ഡ് നടത്തി; വ്യാജ ഫാമിലി ഡേ കെയര്‍ സെന്ററുകള്‍ നടത്തുന്നുവെന്ന് അവകാശപ്പെട്ട് സംഘം  സര്‍ക്കാര്‍ സബ്സിഡികള്‍ കവര്‍ന്നു
ഓസ്ട്രേലിയയിലെ വന്‍ ചൈല്‍ഡ് കെയര്‍ തട്ടിപ്പ് സംഘത്തെ ഇന്ന് രാവിലെ എന്‍എസ്ഡബ്ല്യൂ പോലീസ് പിടികൂടിയെന്ന് റിപ്പോര്‍ട്ട്. ചൈല്‍ഡ് കെയര്‍ ഫ്രോഡ് സിന്‍ഡിക്കേറ്റില്‍ പെട്ട 13 പേരെയാണ് അതിനാടകീയമായ നീക്കത്തിലൂടെ സ്ട്രൈക്ക് ഫോഴ്സ് മെര്‍ക്കുറി ടാക്ടിക്കല്‍ ടീം അറസ്റ്റ് ചെയ്തിരിക്കുന്നത്. ബുള്ളറ്റ് പ്രൂഫ് ധരിച്ച സായുധരായ ഓഫീസര്‍മാര്‍ സിഡ്നിയിലെ സൗത്ത് വെസ്റ്റ് പ്രദേശത്തെ ഒരു ഡസനോളം വരുന്ന വീടുകളില്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് തട്ടിപ്പുകാരെ പിടികൂടിയിരിക്കുന്നത്.

തങ്ങള്‍ ഫാമിലി ഡേ കെയര്‍ സെന്ററുകള്‍ നടത്തുന്നുവെന്ന് സര്‍ക്കാരിനെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഗവണ്മെന്റ് സബ്സിഡികള്‍ വന്‍തോതില്‍ തട്ടിയെടുക്കുകയായിരുന്നു ഈ സംഘം ചെയ്ത് കൊണ്ടിരുന്നത്. പോലീസുകാരെത്തിയപ്പോള്‍ ഒരു പ്രതി വീടിന്റെ വാതില്‍ തുറക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പോലീസ് ഡോര്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നാണ് അയാളെ പൊക്കിയിരിക്കുന്നത്. കഴിഞ്ഞ ആറ് മാസങ്ങളായി ഈ ക്രൈം സിന്‍ഡിക്കേറ്റിനെ കുറിച്ച് തങ്ങള്‍ അന്വേഷിച്ച് വരുകയായിരുന്നുവെന്നാണ് ഡിറ്റെക്ടീവ് സൂപ്രണ്ടായ ലിന്‍ഡ ഹൗലെറ്റ് വെളിപ്പെടുത്തുന്നത്.

സിഡ്നിയിലുടനീളമുള്ള 18 സബര്‍ബര്‍ വീടുകളിലാണ് ഇതുമായി ബന്ധപ്പെട്ട് റെയ്ഡ് നടന്നിരിക്കുന്നത്. പ്രതികളില്‍ മിക്കവരും കോ-ഓഡിനേറ്റര്‍മാരും എഡ്യുക്കേറ്റര്‍മാരുമായിരുന്നുവെന്നും തങ്ങള്‍ ചൈല്‍ഡ് കെയര്‍ സെന്ററുകള്‍ നടത്തുന്നുവെന്ന് അവകാശപ്പെട്ടായിരുന്നു ഇവര്‍ വന്‍ തോതില്‍ സര്‍ക്കാര്‍ സബ്സിഡികള്‍ തട്ടിയെടുത്തിരുന്നതെന്നും പോലീസ് വെളിപ്പെടുത്തുന്നു. എബിസി കിഡ്സ് എന്‍ കെയര്‍ എന്ന തട്ടിപ്പ് സ്ഥാപനമായിരുന്നു ഇവര്‍ നടത്തിയിരുന്നത്.




Other News in this category



4malayalees Recommends