ഓസ്ട്രേലിയന്‍ സയന്റിസ്റ്റുകള്‍ ഹൃദയ ചികിത്സയില്‍ വിപ്ലവം സൃഷ്ടിക്കുന്നു; കോവിഡ് രോഗികളെ ഐസിയുവിലേക്ക് മാറ്റാതെ നടത്തിയ ഹൃദയ ശസ്ത്രക്രിയ നിര്‍ണായകം; ഇതിനായി നിര്‍മിച്ച പുതിയ ത്രീഡി അള്‍ട്രാസൗണ്ട് പ്രോബ് ഫലപ്രദം

ഓസ്ട്രേലിയന്‍ സയന്റിസ്റ്റുകള്‍ ഹൃദയ ചികിത്സയില്‍ വിപ്ലവം സൃഷ്ടിക്കുന്നു; കോവിഡ് രോഗികളെ ഐസിയുവിലേക്ക് മാറ്റാതെ  നടത്തിയ ഹൃദയ  ശസ്ത്രക്രിയ നിര്‍ണായകം; ഇതിനായി നിര്‍മിച്ച പുതിയ ത്രീഡി അള്‍ട്രാസൗണ്ട് പ്രോബ് ഫലപ്രദം

ഹൃദയ ശസ്ത്രക്രിയയില്‍ നിര്‍ണായകമായ പുതിയ വഴി കണ്ടെത്തി ഓസ്ട്രേലിയന്‍ ആരോഗ്യ വിദഗ്ധര്‍ രംഗത്തെത്തി. കോവിഡ് രോഗികളെ ഇന്റന്‍സീവ് കെയറിലേക്ക് മാറ്റാതെ ശസ്ത്രക്രിയ നടത്തിയാണ് ഇവര്‍ വിപ്ലവം രചിച്ചിരിക്കുന്നത്. കോവിഡ് രോഗികള്‍ക്കാണ് ഇത്തരത്തില്‍ അതിവേഗ ശസ്ത്രക്രിയ നടത്തിയതെങ്കിലും ഈ രീതി മറ്റ് ഹൃദ്രോഗികളിലും ഫലപ്രദമാണെന്നും ഇത് ഹൃദയ ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നും ഓസ്ട്രേലിയന്‍ സയന്റിസ്റ്റുകള്‍ അവകാശപ്പെടുന്നു.


ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളുടെ ഭാഗമായി യൂണിവേഴ്സിറ്റി ഓഫ് സിഡ്നിയിലെ ഹൈബ്രിഡ് തിയേറ്റര്‍ ഒരു ത്രീഡി അള്‍ട്രാസൗണ്ട് പ്രോബ് ആണ് നിര്‍മിച്ചിരിക്കുന്നത്. ഹാര്‍ട്ടിന്റെ ബ്ലഡ് വെസലുകളില്‍ ത്രെഡ് ചെയ്യാവുന്ന ഒരു ഡിവൈസാണിത്. ഇത്തരത്തിലുള്ള ചികിത്സയിലൂടെ ഹൃദയത്തെ വളരെ അടുത്ത് നിന്ന് കാണാന്‍ സാധിക്കുമെന്നാണ് യൂണിവേഴ്സിറ്റി ഓഫ് എന്‍എസ്ഡബ്ല്യൂ ഇന്റന്‍സീവ് കെയര്‍ സ്പെഷ്യലിസ്റ്റായ കോണ്‍സ്റ്റാന്റിന്‍ യാസ്ട്രെബോവ് പറയുന്നത്.

ഈ പ്രോബ് ഉപയോഗിക്കുന്നതിലൂടെ റിസര്‍ച്ചര്‍മാര്‍ക്ക് ലോകത്തിലെ ഏറ്റവും ചെറിയ ഹാര്‍ട്ട് പമ്പ് ഇംപ്ലാന്റ് ചെയ്യുന്നതിന് വഴികാട്ടപ്പെടും. ഈ ഡിവൈസ് ഘടിപ്പിക്കുന്നതിലൂടെ പ്രവര്‍ത്തനം നിലക്കാന്‍ തുടങ്ങുന്ന ഹൃദയത്തെ തിരിച്ച് കൊണ്ടു വരാന്‍ സാധിക്കും. ഈ സംവിധാനത്തിന് മിനുറ്റില്‍ നാല് ലിറ്ററോളം രക്തം പമ്പ് ചെയ്യാന്‍ സാധിക്കുമെന്നാണ് റോയല്‍ പ്രിന്‍സ് ആല്‍ഫ്രെഡ് ഹോസ്പിറ്റലിലെ കാര്‍ഡിയാക് സര്‍ജറി ഹെഡായ പ്രഫ. പോള്‍ ബാന്നന്‍ പറയുന്നത്.




Other News in this category



4malayalees Recommends