ഓസ്ട്രേലിയക്കാര്‍ക്ക് ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 31; അവസാന തീയതി ശനിയാഴ്ചയായതിനാല്‍ നവംബര്‍ രണ്ട് വരെ സമര്‍പ്പിക്കാം; വീഴ്ച വരുത്തിയാല്‍ 222 ഡോളര്‍ പിഴ; വൈകുന്ന ഓരോ 28 ദിവസത്തിനും 222 ഡോളര്‍ വീതം പെരുകും

ഓസ്ട്രേലിയക്കാര്‍ക്ക് ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 31;  അവസാന തീയതി ശനിയാഴ്ചയായതിനാല്‍ നവംബര്‍ രണ്ട് വരെ സമര്‍പ്പിക്കാം;  വീഴ്ച വരുത്തിയാല്‍ 222 ഡോളര്‍ പിഴ; വൈകുന്ന ഓരോ 28 ദിവസത്തിനും 222 ഡോളര്‍ വീതം പെരുകും

ഓസ്ട്രേലിയക്കാരില്‍ ടാക്സ് റിട്ടേണ്‍ ഇനിയും സമര്‍പ്പിക്കാത്തവര്‍ ഈ മാസം 31നുള്ളില്‍ അവ സമര്‍പ്പിക്കണമെന്ന മുന്നറിയിപ്പ് പുറത്ത് വന്നു. ഇല്ലെങ്കില്‍ വന്‍ തുക ലോഡ്ജ്മെന്റ് ഫീസായി നല്‍കേണ്ടി വരും. ലോഡ്ജ്മെന്റ് തീയതി ശനിയാഴ്ചയായതിനാല്‍ ഓസ്ട്രേലിയന്‍ ടാക്സ് ഓഫീസ് അടുത്ത ബിസിനസ് ഡേ വരെ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ട്.


അതിനാല്‍ നവംബര്‍ രണ്ട് വരെ ഇതിന് സാധിക്കുമെന്നോര്‍ക്കുക. ഇതിനാല്‍ ഇനിയും ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കാത്ത ഓസ്ട്രേലിയക്കാര്‍ അവസരം പ്രയോജനപ്പെടുത്തി ലോഡ്ജ്മെന്റ് ഫീസ് ഒഴിവാക്കണമെന്നാണ് എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിലെ ഡയറക്ടര്‍ ഓഫ് ടാക്സ് കമ്മ്യൂണിക്കേഷന്‍സ് ആയ മാര്‍ക്ക് ചാപ്മാന്‍ അറിയിക്കുന്നത്. നിങ്ങള്‍ ടാക്സ് ഏജന്റിന്റെ ക്ലൈന്റാണെങ്കില്‍ ഒക്ടോബര്‍ 31 ആണ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതിയെന്നും എന്നാല്‍ സ്വയം റിട്ടേണ്‍ സമര്‍പ്പിക്കുന്ന ആളാണെങ്കില്‍ നവംബര്‍ രണ്ട് വരെ ഇതിന് സാധിക്കുമെന്നും ചാപ് മാന്‍ ഓര്‍മിപ്പിക്കുന്നു.

നവംബര്‍ രണ്ടിനും റിട്ടേണ്‍ സമര്‍പ്പിച്ചില്ലെങ്കില്‍ ഉടന്‍ 222 ഡോളര്‍ പിഴയെത്തുമെന്നും തുടര്‍ന്ന് റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വൈകുന്ന ഓരോ 28 ദിവസത്തിനും 222 ഡോളര്‍ വച്ച് വര്‍ധിക്കുമെന്നും ചാപ്മാന്‍ മുന്നറിയിപ്പേകുന്നു. ഇത് 220 ഡോളറിനേക്കാള്‍ അഞ്ചിരട്ടിയോ അല്ലെങ്കില്‍ 1110 ഡോളറോ ആയി വര്‍ധിക്കും. ആദ്യമായി റിട്ടേണ്‍ സമര്‍പ്പിക്കുന്നവര്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ ടാക്സ് ഏജന്റിന്റെ സഹായം തേടിയാല്‍ സംഗതി എളുപ്പമാകുമെന്നും ചാപ്മാന്‍ നിര്‍ദേശിക്കുന്നു.





Other News in this category



4malayalees Recommends