നബിദിന അവധി പ്രഖ്യാപിച്ച് യുഎഇ

നബിദിന അവധി പ്രഖ്യാപിച്ച് യുഎഇ
നബിദിന അവധി പ്രഖ്യാപിച്ച് യുഎഇ. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒക്ടോബര്‍ 29 വ്യാഴാഴ്ചയാണ് അവധി പ്രഖ്യാപിച്ചത്. വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി ചേരുമ്പോള്‍ ജീവനക്കാര്‍ക്ക് ആകെ മൂന്നു ദിവസം അവധി ലഭിക്കും. നവംബര്‍ ഒന്ന് ഞായറാഴ്ചയായിരിക്കും പ്രവൃത്തി ദിവസം പുനരാരംഭിക്കുകയെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് ട്വീറ്റ് ചെയ്തു. അറബി മാസം റബീഉല്‍ അവ്വല്‍ 12നാണ് നബിദിനം.

Other News in this category



4malayalees Recommends