യുഎസില്‍ ഇന്നലെ കോവിഡ് മരണം 1200 പിന്നിട്ടു; ഓഗസ്റ്റ് 19ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണം; കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പ്രതിദിന കേസുകള്‍ 60,000ത്തിന് മുകളില്‍; രാജ്യത്തെ കോവിഡ് മരണം 2,22,000 പിന്നിട്ടപ്പോള്‍ മൊത്തം രോഗികള്‍ 8.3 മില്യണ്‍

യുഎസില്‍ ഇന്നലെ കോവിഡ് മരണം 1200 പിന്നിട്ടു; ഓഗസ്റ്റ് 19ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണം;  കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പ്രതിദിന കേസുകള്‍ 60,000ത്തിന് മുകളില്‍; രാജ്യത്തെ കോവിഡ് മരണം 2,22,000 പിന്നിട്ടപ്പോള്‍ മൊത്തം രോഗികള്‍ 8.3 മില്യണ്‍
യുഎസിലെ പ്രതിദിന കോവിഡ് മരണങ്ങള്‍ ബുധനാഴ്ച രണ്ട് മാസങ്ങള്‍ക്കിടെ ഏറ്റവും ഉന്നതിയിലെത്തി. ഇത് പ്രകാരം ഇന്നലെ രാജ്യത്തുണ്ടായിരിക്കുന്ന കോവിഡ് മരണങ്ങള്‍ 1200 ല്‍ അധികം ആയാണ് വര്‍ധിച്ചിരിക്കുന്നത്. ഓഗസ്റ്റിന് ശേഷം ഇതാദ്യമായിട്ടാണ് പ്രതിദിന മരണസംഖ്യ ഇത്രയുമുയര്‍ന്നിരിക്കുന്നത്. രാജ്യത്ത് കോവിഡ് കൂടുതല്‍ ശക്തമാകുന്നുവെന്നും വര്‍ധിച്ച് വരുന്ന തണുപ്പ് ഇതിന് ആക്കം കൂട്ടുന്നുവെന്നതിന് കൂടുതല്‍ തെളിവും ഇതിലൂടെ ലഭിച്ചിരിക്കുകയാണ്.

ഒക്ടോബറിലെ മിക്ക ദിവസങ്ങളിലും രാജ്യമാകമാനമുള്ള കോവിഡ് പ്രതിദിന ശരാശരി മരണം ഏതാണ്ട് 700 ആയിരുന്നു. എന്നാല്‍ ഇന്നലെ ഇത് 1237 ആയി കുതിച്ചുയരുകയായിരുന്നു. ഓഗസ്റ്റ് 19ന് ശേഷം ഇതാദ്യമായിട്ടാണ് പ്രതിദിന മരണത്തില്‍ ഇത്രയും വര്‍ധനവുണ്ടായിരിക്കുന്നത്.രാജ്യത്ത് പുതിയ കോവിഡ് രോഗികളുടെ പെരുപ്പത്തില്‍ കുതിച്ച് കയറ്റമുണ്ടാകാന്‍ തുടങ്ങിയത് അഞ്ചാഴ്ച മുമ്പായിരുന്നു. ഇതിനെ തുടര്‍ന്ന് രാജ്യത്തെ കോവിഡ് മരണങ്ങളേറുമെന്ന് ഹെല്‍ത്ത് എക്സ്പര്‍ട്ടുകള്‍ മുന്നറിയിപ്പേകുകയും ചെയ്തിരുന്നു.

വിസ്‌കോന്‍സിന്‍ അടക്കമുള്ള രാജ്യത്തെ അഞ്ച് സ്റ്റേറ്റുകളില്‍ പ്രതിദിന കോവിഡ് മരണങ്ങളില്‍ റെക്കോര്‍ഡാണുണ്ടായിരിക്കുന്നത്. നവംബര്‍ മൂന്നിന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിര്‍ണായക പോരാട്ടം നടക്കുന്ന സ്റ്റേറ്റിലുള്ളവരോട് വീടുകളില്‍ തന്നെ ചെലവഴിക്കാനുള്ള കടുത്ത നിര്‍ദേശമാണ് ഇവിടുത്തെ ഗവര്‍ണറായ ടോണി എവേര്‍സ് നല്‍കിയിരിക്കുന്നത്. ഈ വര്‍ഷം തുടക്കം മുതല്‍ രാജ്യത്ത് കോവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മൊത്തം 2,22,000 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നത്.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങളുണ്ടായിരിക്കുന്ന രാജ്യമായി യുഎസ് മാറിയിരിക്കുകയാണ്.ഇക്കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ യുഎസില്‍ പ്രതിദിന കോവിഡ് കേസുകള്‍ 60,000ത്തില്‍ അധികം കവിഞ്ഞിട്ടുണ്ട്. നാളിതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 8.3 മില്യണായിട്ടാണ് വര്‍ധിച്ചത്.



Other News in this category



4malayalees Recommends