യുഎഇയില്‍ വന്‍ തീപ്പിടുത്തം

യുഎഇയില്‍ വന്‍ തീപ്പിടുത്തം
യുഎഇയില്‍ വന്‍ തീപ്പിടുത്തം. ഉമ്മുല്‍ഖുവൈനില്‍ ഉമ്മുല്‍ താഊബ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുള്ള ഫാക്ടറിയില്‍ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് തീപിടിത്തമുണ്ടായത്. അപകട വിവരം അറിഞ്ഞയുടന്‍ സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. സ്ഥലത്തെ മുഴുവന്‍ ആളുകളെയും ഒഴിപ്പിച്ചു.

സമീപത്തുള്ള മറ്റ് ഫാക്ടറികളിലേക്കും വര്‍ക്ക്‌ഷോപ്പുകളിലേക്കും തീ പടരാതെ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിലാണ് സിവില്‍ ഡിഫന്‍സ് അധികൃതരെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. തീപ്പിടത്തത്തിന്റെ കാരണം കണ്ടെത്താനായി അന്വേഷണം നടത്തും.

Other News in this category



4malayalees Recommends