തൊഴിലാളികളുടെ താമസത്തിനായി ജിദ്ദയില്‍ സമ്പൂര്‍ണ പാര്‍പ്പിടനഗരം സ്ഥാപിക്കുന്നു

തൊഴിലാളികളുടെ താമസത്തിനായി ജിദ്ദയില്‍ സമ്പൂര്‍ണ പാര്‍പ്പിടനഗരം സ്ഥാപിക്കുന്നു
തൊഴിലാളികളുടെ താമസത്തിനായി ജിദ്ദയില്‍ സമ്പൂര്‍ണ പാര്‍പ്പിടനഗരം സ്ഥാപിക്കുന്നു. 2,50,000 ചതുരശ്ര മീറ്ററില്‍ 17,000 തൊഴിലാളികള്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള പാര്‍പ്പിടസമുച്ചയം അബ്‌റക് റആമ ബലദിയ മേഖലയിലാണ് നിര്‍മിക്കുന്നത്. ക്ലിനിക്കുകള്‍, വിനോദകേന്ദ്രങ്ങള്‍, കായികഗ്രൗണ്ടുകള്‍, എ.ടി.എം സൗകര്യം, സൂപ്പര്‍മാര്‍ക്കറ്റുകള്‍, പള്ളികള്‍, ഹോട്ടലുകള്‍, ക്വാറന്റീന്‍ റൂമുകള്‍ തുടങ്ങിയ സൗകര്യങ്ങളുണ്ടായിരിക്കും. കെട്ടിടങ്ങള്‍ക്കാവശ്യമായ വൈദ്യുതി സോളാര്‍ സംവിധാനം വഴിയാണ് ലഭ്യമാക്കുന്നത്. സമുച്ചയത്തിലെ ഡ്രെയ്‌നേജ് സംവിധാനം പരിസ്ഥിതിക്കു ദോഷംവരുത്താത്ത രീതിയിലുള്ളതാണ്. ഇതിനുള്ള ധാരണാ പത്രം ഒപ്പുവച്ചു.

Other News in this category



4malayalees Recommends