ലോകത്തിലെ ഏറ്റവും വലിയ ഫൗണ്ടെയ്ന്‍ ആയി ദുബൈയിലെ പാം ഫൗണ്ടെയ്ന്‍

ലോകത്തിലെ ഏറ്റവും വലിയ ഫൗണ്ടെയ്ന്‍ ആയി ദുബൈയിലെ പാം ഫൗണ്ടെയ്ന്‍
സ്വന്തം റെക്കോഡ് തിരുത്തിയെഴുതി ദുബൈയിലെ 'പാം ഫൗണ്ടെയ്ന്‍'. ബുര്‍ജ് ഖലീഫയുടെ മുന്നിലെ ഫൗണ്ടെയ്‌നെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി പാം ജുമൈറയിലെ പോയന്റെയില്‍ പുതിയ ജലധാര ഉയര്‍ന്നു. ഉദ്ഘാടന ദിവസം തന്നെ 105 മീറ്റര്‍ ഉയരത്തില്‍ ഉയര്‍ന്നുപൊങ്ങിയ ജലധാര ലോകത്തിലെ ഏറ്റവും വലിയ ഫൗണ്ടെയ്ന്‍ എന്ന റെക്കോഡും സ്വന്തമാക്കി. ഡി.ജെ, ഡാന്‍സ്, കരിമരുന്ന് പ്രയോഗം തുടങ്ങിയവയുടെ അകമ്പടിയോടെയാണ് പുതിയ ഫൗണ്ടെയ്‌നെ ദുബൈ സ്വാഗതം ചെയ്തത്. വ്യാഴാഴ്ച വൈകീട്ട് നാലുമുതല്‍ രാത്രി 12 വരെ നടന്ന പരിപാടിയില്‍ പാട്ടും മേളവുമായി 5000ത്തോളം പേര്‍ പങ്കെടുത്തു. ഗിന്നസ് വേള്‍ഡ് റെക്കോഡ് സംഘവും പരിപാടി വീക്ഷിച്ചു. രജിസ്റ്റര്‍ ചെയ്ത ശേഷം ആദ്യം എത്തിയ 5000 പേര്‍ക്ക് എല്‍.ഇ.ഡി റിസ്റ്റ് ബാന്‍ഡുകള്‍ നല്‍കി.

14000 ചതുരശ്ര അടിയിലായാണ ഫൗണ്ടെയ്ന്‍ സ്ഥാപിച്ചിരിക്കുന്നത്. കടല്‍ ജലം നേരിട്ട് ഇവിടേക്ക് എത്തിക്കുന്നു എന്നതാണ് വലിയൊരു പ്രത്യേകത. അതിനാല്‍, വെള്ളം സ്‌റ്റോക്ക് ചെയ്യേണ്ടി വരുന്നില്ല. അതോടൊപ്പം 3000 എല്‍.ഇ.ഡി ലൈറ്റുകളാണ് നിറം പകരുന്നത്. ഇരുവശങ്ങളിലായി 86 സ്പീക്കറുകളും ഒരുക്കിയിട്ടുണ്ട്.

ദിവസവും വൈകീട്ട് ഏഴുമുതല്‍ രാത്രി 12 വരെയാണ് ഇവിടെ ഫൗണ്ടെയ്ന്‍ ഷോ നടക്കുക. 20 ഷോയിലായി അഞ്ച് വ്യത്യസ്ത പ്രകടനങ്ങളുണ്ടാവും.പോപ്, ക്ലാസിക്, ഖലീജി എന്നിവക്ക് പുറമെ വിവിധ അന്താരാഷ്ട്ര സംഗീതങ്ങള്‍ക്കനുസൃതമായി ജലനൃത്തം നടക്കും. ഓരോ 30 മിനിറ്റ് പിന്നിടുമ്പോഴും മൂന്ന് മിനിറ്റ് ഷോ വീതമുണ്ടാകും.

Other News in this category



4malayalees Recommends