കുവൈത്തില്‍ മോറട്ടോറിയം കാലാവധി അവസാനിച്ചു

കുവൈത്തില്‍ മോറട്ടോറിയം കാലാവധി അവസാനിച്ചു
ആറു മാസം വായ്പ തിരിച്ചടവിന് പ്രഖ്യാപിച്ച മൊറട്ടോറിയം കാലാവധി അവസാനിച്ചതോടെ ബാങ്കുകള്‍ വായ്പ തുക തിരിച്ചടവ് പുനരാരംഭിച്ചു. കോവിഡ് പ്രതിസന്ധി പശ്ചാത്തലത്തില്‍ ആറുമാസം കൂടി സാവകാശം നല്‍കണമെന്ന നിര്‍ദ്ദേശം സര്‍ക്കാരും ബാങ്കിങ്ങ് മേഖലയും തളളി. ഇനിയും സാവകാശം നല്‍കുന്നത് ബാങ്കിങ്ങ് മേഖലയ്ക്ക് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ആദ്യം അനുവദിച്ച ആറുമാസ സാവകാശം ബാങ്കിങ് മേഖലയ്ക്ക് 380 ദശലക്ഷം ദിനാറിന്റെ നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്

ഇനിയും മോറട്ടോറിയം തുടര്‍ന്നാല്‍ ബാങ്കുകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകുമെന്നും അധികൃതര്‍ അറിയിച്ചു.

Other News in this category



4malayalees Recommends