ജമ്മു കശ്മീരില്‍ ആറ് രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്നുള്ള സഖ്യം ; ലക്ഷം ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കല്‍ ; ഞങ്ങള്‍ ദേശവിരുദ്ധരല്ല ബിജെപി വിരുദ്ധരാണെന്ന് വിശദീകരണം ; ദേശവിരുദ്ധതയാണ് സഖ്യത്തിന്റെ ലക്ഷ്യമെന്ന് ബിജെപിയും

ജമ്മു കശ്മീരില്‍ ആറ് രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്നുള്ള സഖ്യം ; ലക്ഷം ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കല്‍ ; ഞങ്ങള്‍ ദേശവിരുദ്ധരല്ല ബിജെപി വിരുദ്ധരാണെന്ന് വിശദീകരണം ; ദേശവിരുദ്ധതയാണ് സഖ്യത്തിന്റെ ലക്ഷ്യമെന്ന് ബിജെപിയും
ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കാര്‍ ഡിക്ലറേഷന്‍ എന്നാണ് സഖ്യത്തിന് രൂപം നല്‍കി. ആറ് രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്നാണ് സഖ്യം രൂപീകരിച്ചത്. ഗുപ്കാര്‍ സഖ്യത്തിന്റെ നേതാവായി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുല്ലയെ തെരഞ്ഞെടുത്തു. മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തിയാണ് വൈസ് പ്രസിഡന്റ്.


ബിജെപി ഭരണഘടന ഇല്ലാതാക്കി രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കാനാണ് നോക്കുന്നത്. കഴിഞ്ഞ വര്‍ഷം ആഗസ്ത് 5ന് അവര്‍ എന്താണ് ഭരണഘടനയോട് ചെയ്തത്. ജമ്മുവിലെയും കശ്മീരിലെയും ലഡാഘിലെയും ജനങ്ങളുടെ അവകാശത്തിനായുള്ള പോരാട്ടമാണിത് സഖ്യം ദേശവിരുദ്ധമാണെന്ന പ്രചരണം ബിജെപി നടത്തുന്നുണ്ട്. എന്നാല്‍ അത് സത്യമല്ല. ഒരു സംശയവും വേണ്ട, സഖ്യം ബിജെപി വിരുദ്ധമാണ്. പക്ഷേ ദേശവിരുദ്ധമല്ല. സ്വത്വ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണിത്'. – ഫാറൂഖ് അബ്ദുല്ല വ്യക്തമാക്കി.

മെഹബൂബ മുഫ്തിയുടെ ശ്രീനഗറിലെ വസതിയിലായിരുന്നു യോഗം. നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, പീപ്പിള്‍സ് കോണ്‍ഫറന്‍സ്, സിപിഎം, പീപ്പിള്‍സ് മൂവ്‌മെന്റ്, അവാമി നാഷണല്‍ കോണ്‍ഫറന്‍സ് എന്നീ പാര്‍ട്ടികളുടെ നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്. പീപ്പിള്‍സ് കോണ്‍ഫറന്‍സ് ചെയര്‍പേഴ്‌സണ്‍ സജ്ജാദ് ലോണെ ആണ് സഖ്യത്തിന്റെ വക്താവ്. സിപിഎം നേതാവ് യൂസുഫ് തരിഗാമി കണ്‍വീനര്‍. ഹസ്‌നെയിന്‍ മസൂദിയാണ് കോഓര്‍ഡിനേറ്റര്‍.Other News in this category4malayalees Recommends