പ്രധാനമന്ത്രി മോദി രാജ്യത്തിന് പരിചയപ്പെടുത്തിയ പൊന്‍മാരിയപ്പന്‍ ആര് ?

പ്രധാനമന്ത്രി മോദി രാജ്യത്തിന് പരിചയപ്പെടുത്തിയ പൊന്‍മാരിയപ്പന്‍ ആര് ?
തമിഴകത്ത് വിസ്മയം തീര്‍ത്ത പൊന്‍മാരിയപ്പന്‍ എന്ന ബാര്‍ബറെ രാജ്യത്തിന് പരിചയപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍കീ ബാത്തിലൂടെയാണ് വ്യത്യസ്ഥനായ ഈ ബാര്‍ബറെ മോദി അഭിനന്ദിച്ചത്. ഫോണില്‍ വിളിച്ച പ്രധാനമന്ത്രി പൊന്‍മാരിയപ്പനോട് തമിഴിലും ചോദ്യങ്ങള്‍ ചോദിച്ചു.

തമിഴ്‌നാട് തൂത്തുകുടി സ്വദേശി പൊന്‍മാരിയപ്പന്‍ പുതിയ വര്‍ഷാരംഭത്തിലാണ് തന്റെ ബാര്‍ബര്‍ഷോപ്പില്‍ വ്യത്യസ്ഥമായ ഒരു കാര്യം ചെയ്തത്.

ബാര്‍ബര്‍ ഷോപ്പിലെ ഇത്തിരിയിടത്ത് നിറയെ പുസ്‌കങ്ങള്‍ നിരത്തിവച്ചു. കടയിലെത്തുന്നവര്‍ ഫെയ്‌സ്ബുക്കും വാട്‌സ്ആപ്പും ഉപേക്ഷിച്ച് പുസ്തകം വായിച്ചാല്‍ പത്തു ശതമാനം മുതല്‍ 40 ശതമാനം വരെ ഡിസ്‌ക്കൗണ്ടും പ്രഖ്യാപിച്ചു. ജനങ്ങളില്‍ വായനാശീലം വളര്‍ത്താന്‍ കണ്ടെത്തിയ മാര്‍ഗത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തിയ പൊന്‍മാരിയപ്പന്റെ വ്യത്യസ്ത ചിന്ത നേരത്തെയും വാര്‍ത്തയായിട്ടുണ്ട്. ഒട്ടേറെ പുസ്തകങ്ങള്‍ നിറഞ്ഞ ലൈബ്രറിയായി ഇവിടം മാറിയിരിക്കുകയാണ്. ഡിഎംകെ നേതാവ് കനി മൊഴി എംപി , എഴുത്തുകാരന്‍ രാമകൃഷ്ണ എന്നിവര്‍ വരെ ഇദ്ദേഹത്തിന് പുസ്തകം സംഭാവന ചെയ്തിട്ടുണ്ട്.

Other News in this category4malayalees Recommends