ചൈനയും പാക്കിസ്ഥാനുമായും യുദ്ധത്തിനുള്ള സമയം മോദി കുറിച്ചു ; യുപി ബിജെപി അധ്യക്ഷന്റെ അവകാശ വാദം വിവാദമാകുന്നു

ചൈനയും പാക്കിസ്ഥാനുമായും യുദ്ധത്തിനുള്ള സമയം മോദി കുറിച്ചു ; യുപി ബിജെപി അധ്യക്ഷന്റെ അവകാശ വാദം വിവാദമാകുന്നു
പാകിസ്താനുമായും ചൈനയുമായും രാജ്യം എപ്പോഴാണ് യുദ്ധം ചെയ്യുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചതായി ബി.ജെ.പിയുടെ ഉത്തര്‍പ്രദേശ് മേധാവി സ്വാത്ര ദേവ് സിംഗ്. ദേവ് സിംഗിന്റെ വിവാദപ്രസ്താവനയ്ക്ക് പിന്നാലെ വലിയ രീതിയില്‍ വിമര്‍ശനം ഉയര്‍ന്നുവന്നിട്ടുണ്ട്.

' രാമക്ഷേത്രം, ആര്‍ട്ടിക്കിള്‍ 370 എന്നിവ തീരുമാനിച്ചതുപോലെ പാകിസ്താനുമായും ചൈനയുമായും എപ്പോള്‍ യുദ്ധം നടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചിട്ടുണ്ട് ' എന്നാണ് ദേവ് സിംഗ് പറഞ്ഞത്.

നേരത്തെ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതും ഇന്ത്യാചൈന സംഘര്‍ഷത്തെക്കുറിച്ച് പരാമര്‍ശം നടത്തിയിരുന്നു.

ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് അതിക്രമിച്ച് കടന്ന ചൈനക്കെതിരെ രാജ്യം സ്വീകരിച്ച തിരിച്ചടിയില്‍ ചൈന ഞെട്ടിപ്പോയെന്നായിരുന്നു മോഹന്‍ ഭാഗവതിന്റെ പ്രസ്താവന.

എല്ലാവരുമായും സൗഹൃദത്തിലാകാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും എന്നാല്‍ ആ സ്വഭാവം ബലഹീനതയായി കണക്കിലെടുത്ത് മുതലെടുക്കാന്‍ ശ്രമിക്കരുതെന്നും ഭാഗവത് പറഞ്ഞിരുന്നു.

Other News in this category4malayalees Recommends