സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി തനിക്ക് ഒരു ബന്ധവുമില്ല, ഇതുവരെ ഒരു അന്വേഷണ ഏജന്‍സിയും തന്നെ ബന്ധപ്പെട്ടിട്ടില്ല ; വിശദീകരണവുമായി കാരാട്ട് റസാഖ് എംഎല്‍എ

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി തനിക്ക് ഒരു ബന്ധവുമില്ല, ഇതുവരെ ഒരു അന്വേഷണ ഏജന്‍സിയും തന്നെ ബന്ധപ്പെട്ടിട്ടില്ല ; വിശദീകരണവുമായി കാരാട്ട് റസാഖ് എംഎല്‍എ
സ്വര്‍ണക്കടത്ത് കേസില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ നിഷേധിച്ച് കാരാട്ട് റസാഖ്. കേസിലെ പ്രതികളുമായി തനിക്ക് ഒരു ബന്ധവുമില്ല, ഇതുവരെ ഒരു അന്വേഷണ ഏജന്‍സിയും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും കാരാട്ട് റസാഖ് പറഞ്ഞു. സ്വര്‍ണക്കടത്തില്‍ കാരാട്ട് റസാഖിനെതിരെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ ഭാര്യ സൗമ്യ നല്‍കിയ മൊഴിയുടെ പശ്ചാത്തലത്തിലാണ് കാരാട്ട് റസാഖിന്റെ പ്രതികരണം.

സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ സ്വപ്നയേയും സന്ദീപിനേയും കുറിച്ച് അറിയുന്നത് മാധ്യമങ്ങളിലൂടെ മാത്രമാണ്. തന്റെ ജീവിതം തുറന്ന പുസ്തകമാണ്. ആരോപണങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടും. കാരാട്ട് ഫൈസല്‍ അയല്‍വാസി മാത്രമാണ്. ബിസിനസ് പങ്കാളിയല്ലെന്നും കേസില്‍ സത്യസന്ധമായ അന്വേഷണം നടക്കണമെന്നും കാരാട്ട് റസാഖ് പറഞ്ഞു.

റസാഖിനും ഫൈസലിനും വേണ്ടിയാണ് റമീസ് സ്വര്‍ണം കടത്തിയതെന്ന് സന്ദീപിന്റെ ഭാര്യ സൗമ്യയാണ് കസ്റ്റംസിന് മൊഴി നല്‍കിയത്. ഇക്കാര്യം സ്വപ്നയ്ക്ക് അറിവുള്ളതാണെന്നും സൗമ്യ മൊഴി നല്‍കിയിട്ടുണ്ട്. സ്വര്‍ണക്കടത്തിനെ എതിര്‍ത്തപ്പോള്‍ സന്ദീപ് ശാരീരികമായി ഉപദ്രവിച്ചെന്നും സൗമ്യ നല്‍കിയ മൊഴിയിലുണ്ട്.

കൊടുവള്ളിയിലുള്ള കാരാട്ട് റസാഖിനും ഫൈസലിനും വേണ്ടിയാണ് റമീസ് സ്വര്‍ണം കടത്തുന്നത്. സ്വപ്നയുടെ ഒത്താശയോടുകൂടിയാണ് സ്വര്‍ണക്കടത്തെന്നും മൊഴിയില്‍ പറയുന്നു. ഡിപ്ലോമാറ്റിക് ബാഗേജ് സന്ദീപിന്റെ വീട്ടില്‍ കൊണ്ടുവന്നാണ് സ്വര്‍ണം പുറത്തെടുത്തിരുന്നെന്നും കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends