പേരില്ലാത്ത ശത്രുവിനെതിരെയാണോ പ്രധാനമന്ത്രി യുദ്ധം ചെയ്യാന്‍ പോകുന്നത് ; അതും അദ്ദേഹത്തിന്റെ തന്നെ അഭിപ്രായത്തില്‍ ഇതുവരെ ആരും കടന്നുകയറിയിട്ടില്ലാത്ത പ്രദേശത്തിന് വേണ്ടി ; പരിഹാസവുമായി ശശി തരൂര്‍

പേരില്ലാത്ത ശത്രുവിനെതിരെയാണോ പ്രധാനമന്ത്രി യുദ്ധം ചെയ്യാന്‍ പോകുന്നത് ; അതും അദ്ദേഹത്തിന്റെ തന്നെ അഭിപ്രായത്തില്‍ ഇതുവരെ ആരും കടന്നുകയറിയിട്ടില്ലാത്ത പ്രദേശത്തിന് വേണ്ടി ; പരിഹാസവുമായി ശശി തരൂര്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്താനും ചൈനയ്ക്കുമെതിരെ യുദ്ധം നയിക്കുമെന്ന ഉത്തര്‍പ്രദേശ് ബി.ജെ.പി അധ്യക്ഷന്റെ പരാമര്‍ശത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. പേരില്ലാത്ത ശത്രുവിനെതിരെയാണോ പ്രധാനമന്ത്രി യുദ്ധം ചെയ്യാന്‍ പോകുന്നതെന്നായിരുന്നു ശശി തരൂര്‍ ചോദിച്ചത്.

'ഇത് അതിശയകരമായിരിക്കുന്നു. ആരാണ് നമ്മുടെ രാജ്യത്ത് അതിക്രമിച്ചു കയറിയതെന്ന് പോലും ഇതുവരെ പ്രധാനമന്ത്രി പറഞ്ഞിട്ടില്ല.

അങ്ങനൊരാള്‍ പേരില്ലാത്ത ഒരു ശത്രുവിനെതിരെ യുദ്ധം നയിക്കാന്‍ പോകുകയാണ്. അതും അദ്ദേഹത്തിന്റെ തന്നെ അഭിപ്രായത്തില്‍ ഇതുവരെ ആരും കടന്നുകയറിയിട്ടില്ലാത്ത പ്രദേശത്തിന് വേണ്ടി' ശശി തരൂര്‍ പറഞ്ഞു.

പാകിസ്താനും ചൈനയുമായി എന്നാണ് യുദ്ധം ആരംഭിക്കേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചെന്നായിരുന്നു യു.പി ബി.ജെ.പി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങ് പറഞ്ഞത്.

Other News in this category4malayalees Recommends