ഓസ്‌ട്രേലിയക്കാരായ 183 പേരെ കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നും തിരിച്ച് കൊണ്ടു വന്നു; റീപാര്‍ട്രിയേഷന്‍ വിമാനം ഡാര്‍വിനിലെത്തി; ഇവര്‍ നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനില്‍; ക്വാറന്റൈന്‍ ചെലവ് സ്വയം വഹിക്കണം

ഓസ്‌ട്രേലിയക്കാരായ 183 പേരെ കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നും തിരിച്ച് കൊണ്ടു വന്നു; റീപാര്‍ട്രിയേഷന്‍ വിമാനം ഡാര്‍വിനിലെത്തി; ഇവര്‍ നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനില്‍; ക്വാറന്റൈന്‍ ചെലവ് സ്വയം വഹിക്കണം
ഇന്ത്യയില്‍ നിന്നും ഓസ്‌ട്രേലിയക്കാരെ തിരിച്ച് കൊണ്ടു വന്ന വിമാനം ഡാര്‍വിനിലെത്തി. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ 183 ഓസ്‌ട്രേലിയക്കാരെയാണ് ഇത്തരത്തില്‍ തിരിച്ച് കൊണ്ട് വന്നിരിക്കുന്നത്. ഇവരെ നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ രണ്ടാഴ്ചത്തെ ക്വാറന്റൈനിലാക്കിയിരിക്കുകയാണ്. ഇന്ത്യ, സൗത്ത് ആഫ്രിക്ക്, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നും കോവിഡ് പശ്ചാത്തലത്തില്‍ ഓസ്‌ട്രേലിയക്കാരെ തിരിച്ച് കൊണ്ടു വരുന്നതിനായി ചാര്‍ട്ടര്‍ ചെയ്തിരിക്കുന്ന എട്ട് വിമാനങ്ങളില്‍ രണ്ടാമത്തേതാണ് ക്യുഎഫ്112. വിമാനത്തിലെത്തിയ യാത്രക്കാരില്‍ 62 കുട്ടികളുണ്ട്. ഇവരില്‍ 18 പേര്‍ രണ്ട് വയസില്‍ കുറവുള്ളവരാണ്.

ഡാര്‍വിനിലെത്തിയ യാത്രക്കാരെ വിമാനത്താവളത്തിന്റെ ഭാഗമായ ആര്‍എഎഎഫില്‍ നിന്നും ഹോവാര്‍ഡ് സ്പ്രിംഗ്‌സ് ക്വാറന്റൈന്‍ ഫെസിലിറ്റിയിലേക്കാണ് കൊണ്ടു പോയിരിക്കുന്നത്. ഇവര്‍ ഇവിടെ ഇനിയുള്ള 14 ദിവസങ്ങളില്‍ കര്‍ക്കശമായ നീരീക്ഷണത്തില്‍ ക്വാറന്റൈനില്‍ കഴിയുന്നതായിരിക്കും. വെള്ളിയാഴ്ച 161 ഓസ്‌ട്രേലിയക്കാരെയും വഹിച്ച് കൊണ്ടുള്ള റീപാര്‍ട്രിയേഷന്‍ വിമാനം ഡാര്‍വിനിലെത്തിയിരുന്നു. ഇവരില്‍ 22 പേര്‍ കുട്ടികളാണ്.

ഈ വിമാനത്തിലെത്തിയ യാത്രക്കാര്‍ ഹോവാര്‍ഡ് സ്പ്രിംഗ്‌സില്‍ ക്വാറന്റൈനിലാണ്. ഇവരിലാര്‍ക്കും കോവിഡ് പോസിറ്റീവില്ലെന്ന് ടെസ്റ്റിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ വിദേശങ്ങളില്‍ നിന്നും മടക്കിക്കൊണ്ട് വരുന്ന ഓസ്‌ട്രേലിയക്കാര്‍ക്ക് നോര്‍ത്തേണ്‍ ടെറിട്ടെറി ഗവണ്‍മെന്റ് കോമണ്‍വെല്‍ത്തിന് വേണ്ടി വ്യക്തമായ നിര്‍ദേശങ്ങള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. ക്വാറന്റൈന്‍ നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്നും പിഴയീടാക്കുന്നതാണ്. ക്വാറന്റൈനില്‍ കഴിയുന്നവരുടെ ചെലവ് അവര്‍ തന്നെ സ്വയം വഹിക്കേണ്ടതാണ്. ഇത് പ്രകാരം വ്യക്തികള്‍ 2500 ഡോളറും കുടുംബങ്ങള്‍ 5000 ഡോളറുമാണ് അടക്കേണ്ടത്.

Other News in this category



4malayalees Recommends