നാര്‍ത്തേണ്‍ ടെറിട്ടെറിയില്‍ തദ്ദേശീയ ജനവിഭാഗങ്ങള്‍ക്ക് നേരെയുള്ള വിവേചനത്തില്‍ പെരുപ്പം; ഇത് സംബന്ധിച്ച പരാതികളില്‍ ഒരു വര്‍ഷത്തിനിടെ ഇരട്ടി വര്‍ധന; മിക്ക വിവേചനങ്ങളുമുണ്ടായിരിക്കുന്നത് തൊഴിലിടങ്ങളില്‍ നിന്നും സര്‍വീസ് പ്രൊവൈഡര്‍മാരില്‍ നിന്നും

നാര്‍ത്തേണ്‍ ടെറിട്ടെറിയില്‍ തദ്ദേശീയ ജനവിഭാഗങ്ങള്‍ക്ക് നേരെയുള്ള വിവേചനത്തില്‍ പെരുപ്പം; ഇത് സംബന്ധിച്ച പരാതികളില്‍ ഒരു വര്‍ഷത്തിനിടെ ഇരട്ടി വര്‍ധന;  മിക്ക വിവേചനങ്ങളുമുണ്ടായിരിക്കുന്നത് തൊഴിലിടങ്ങളില്‍ നിന്നും സര്‍വീസ് പ്രൊവൈഡര്‍മാരില്‍ നിന്നും
നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ തദ്ദേശീയ ജനവിഭാഗങ്ങള്‍ക്ക് നേരെയുള്ള വിവേചനം വര്‍ധിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇത് സംബന്ധിച്ച പരാതികള്‍ ഒരു വര്‍ഷത്തിനിടെ ഇരട്ടിച്ചുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇത് പ്രകാരം നോര്‍ത്തേണ്‍ ടെറിട്ടെറിയിലെ അബ്ഒറിജിനല്‍, ടോറെസ് സ്‌ട്രെയിറ്റ് ഐസ്ലാന്‍ഡര്‍ ജനതക്ക് നേരെയുമുള്ള വിവേചനവുമായി ബന്ധപ്പെട് പരാതികള്‍ ഒരു വര്‍ഷത്തിനിടെ ഇരട്ടിച്ചിരിക്കുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.

നോര്‍ത്തേണ്‍ ടെറിട്ടെറി ആന്റി-ഡിസ്‌ക്രിമിനേഷന്‍ കമ്മീണറുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഈ റിപ്പോര്‍ട്ട് കഴിഞ്ഞ വാരത്തില്‍ പാര്‍ലിമെന്റിന് മുമ്പില്‍ വച്ചിരുന്നു. ഏറ്റവും പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ഇന്‍ഡിജനസ് ജനതയില്‍ നിന്നും 103 പരാതികളാണ് തങ്ങള്‍ക്ക് നേരിട്ട വിവേചനങ്ങളുടെ പേരില്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഇത്തരത്തില്‍ വെറും 54 പരാതികള്‍ മാത്രമാണ് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നതെന്നതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ ഏതാണ്ട് ഇരട്ടിക്കടുത്ത പെരുപ്പമാണുണ്ടായിരിക്കുന്നത്.

വര്‍ഗം, കഴിവ് കേട് തുടങ്ങിയവയുടെ പേരിലുള്ള വിവേചനങ്ങളാണ് ഇതില്‍ കൂടുതലായുള്ളത്. തൊഴിലിടങ്ങളില്‍ നിന്നും സര്‍വീസ് പ്രൊവൈഡര്‍ മാരില്‍ നിന്നുമാണ് ഇത്തരം വിവേചനങ്ങളില്‍ മിക്കവയും നേരിടേണ്ടി വന്നിരിക്കുന്നത്. എന്നാല്‍ ഇത്തരം വിഭാഗങ്ങള്‍ക്കെതിരെയുളള വിവേചനത്തില്‍ പെരുപ്പുണ്ടെന്ന് ഇത് കൊണ്ട് അര്‍ത്ഥമാക്കേണ്ടതില്ലെന്നാണ് നോര്‍ത്തേണ്‍ ടെറിട്ടെറി ആന്റി-ഡിസ്‌ക്രിമിനേഷന്‍ കമ്മീണറായ സാല്ലി സീവേര്‍സ് അഭിപ്രായപ്പെടുന്നത്.

Other News in this category



4malayalees Recommends