ക്യൂന്‍സ്ലാന്‍ഡിന്റെ കിഴക്കന്‍ തീരങ്ങളിലും ഡാര്‍ലിംഗ് ഡൗണ്‍സിലെ ഉള്‍പ്രദേശങ്ങളിലും കടുത്ത കൊടുങ്കാറ്റുകളും മഴയുമുണ്ടാകും;പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും ആലിപ്പഴ വര്‍ഷത്തിനും സാധ്യത; പുതിയ കാലാവസ്ഥാ പ്രവചനവുമായി ബ്യൂറോ ഓഫ് മെറ്റീരിയോളജി

ക്യൂന്‍സ്ലാന്‍ഡിന്റെ കിഴക്കന്‍ തീരങ്ങളിലും  ഡാര്‍ലിംഗ് ഡൗണ്‍സിലെ ഉള്‍പ്രദേശങ്ങളിലും കടുത്ത കൊടുങ്കാറ്റുകളും  മഴയുമുണ്ടാകും;പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും ആലിപ്പഴ വര്‍ഷത്തിനും സാധ്യത; പുതിയ കാലാവസ്ഥാ പ്രവചനവുമായി ബ്യൂറോ ഓഫ് മെറ്റീരിയോളജി

ക്യൂന്‍സ്ലാന്‍ഡിന്റെ കിഴക്കന്‍ തീരങ്ങളിലും ഡാര്‍ലിംഗ് ഡൗണ്‍സിലെ ഉള്‍പ്രദേശങ്ങളിലും കടുത്ത കൊടുങ്കാറ്റുകളും ഒറ്റപ്പെട്ട മഴയുമുണ്ടാകുമെന്ന് ബ്യൂറോ ഓഫ് മെറ്റീരിയോളജിയുടെ ഏറ്റവും പുതിയ പ്രവചനം വെളിപ്പെടുത്തുന്നു. ഇതിനെ തുടര്‍ന്ന് പെട്ടെന്നുള്ള വെള്ളപ്പൊക്കവും ആലിപ്പഴ വര്‍ഷവും അനുഭവപ്പെടുമെന്നും മുന്നറിയിപ്പുണ്ട്. ഗിംപീ, ്‌സോമെര്‍സെറ്റ്, വെസ്‌റ്റേണ്‍ ഡൗണ്‍സ്, സൗത്ത് ബെര്‍നെറ്റ്, ടൂവൂംബ കൗണ്‍സില്‍ ഏരിയകളില്‍ കടുത്ത കാറ്റുകളും കടുത്ത മഴയുമുണ്ടാകുമെന്നാണ് ഇന്നലെ ഉച്ചക്ക് നടത്തിയ പുതിയ പ്രവചനത്തിലൂടെ ബ്യൂറോ ഓഫ് മെറ്റീരിയോളജി കടുത്ത മുന്നറിയിപ്പേകിയിരിക്കുന്നത്.


വൈഡ് ബേ, ബേണറ്റ്, ഡാര്‍ലിംഗ് ഡൗണ്‍സ്, ഗ്രാനൈറ്റ് ബെല്‍റ്റ്, സെന്‍ട്രല്‍ ഹൈലാന്‍ഡ്,കോള്‍ഫീല്‍ഡ്‌സ്, കാപ്രികോര്‍ണിയ, മാരനോവ, വാറെഗോ, സൗത്ത് ഈസ്റ്റ് കോസ്റ്റ് ഫോര്‍കാസ്റ്റ് ഡിസ്ട്രിക്ട്‌സ് എന്നിവിടങ്ങളെ ബാധിക്കുന്ന സമാനമാ മുന്നറിയിപ്പ് നേരത്തെ ബ്യൂറോ ഓഫ് മെറ്റീരിയോളജി പുറപ്പെടുവിച്ചിരുന്നത്. ഇടിയോട് കൂടിയ കടുത്ത കാറ്റുകള്‍ സൗത്ത് ഈസ്റ്റ് ക്യൂന്‍സ്ലാന്‍ഡിലുടനീളം അതിവേഗം അപകടകരമാകുമെന്നാണ് ബ്യൂറോ മുന്നറിയിപ്പേകിയിരിക്കുന്നത്.

കടുത്ത രീതിയില്‍ നാശം വിതയ്ക്കാന്‍ പര്യാപ്തമായ കാറ്റുകളാണിതെന്നാണ് ബിഒഎം ഫോര്‍കാസ്റ്ററായ ഫെലിം ഹാന്നിഫൈ മുന്നറിയിപ്പേകുന്നത്. ഇക്കൂട്ടത്തില്‍ ചില കാറ്റുകള്‍ കടുത്ത അപകടം വിതയ്ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. കഴിഞ്ഞ വീക്കെന്‍ഡില്‍ രാജ്യത്തിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ വന്യമായ കാലാവസ്ഥ ബുദ്ധിമുട്ടിച്ചതിനെ തുടര്‍ന്നാണ് ക്യൂന്‍സ്ലാന്‍ഡിലും ഇതേ അവസ്ഥ സംജാതമാകുന്നതെന്നത് ശ്രദ്ധേയമാണ്.

Other News in this category



4malayalees Recommends