ലിഫ്റ്റില്‍ വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയ പ്രവാസി യുവാവിന് ശിക്ഷ വിധിച്ചു

ലിഫ്റ്റില്‍ വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയ പ്രവാസി യുവാവിന് ശിക്ഷ വിധിച്ചു
ലിഫ്റ്റില്‍ വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയ പ്രവാസി യുവാവിന് ശിക്ഷ വിധിച്ചു. മൂന്ന് മാസം ജയില്‍ ശിക്ഷയാണ് 25കാരനായ പാകിസ്ഥാന്‍ സ്വദേശിക്ക് ദുബായ് പ്രാഥമിക കോടതി വിധിച്ചത്. ശിക്ഷ കഴിഞ്ഞു പ്രതിയെ നാട് കടത്താനും ഉത്തരവില്‍ പറയുന്നു. 30 വയസുകാരിയായ ഫിലിപ്പൈന്‍സ് സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ മാസമായിരുന്നു സംഭവം.

ഇന്റര്‍നാഷണല്‍ സിറ്റിയിലെ ഫ്‌ലാറ്റിലേക്ക് നടന്നു വരവെ യുവാവ് യുവതിയെ സമീപിച്ചു. സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ യുവതി മുഖം കൊടുക്കാതെ നടന്നകന്നു. ഇതോടെ ഇയാള്‍ പിന്തുടരുകയായിരുന്നു.

തുടര്‍ന്ന് ലിഫ്റ്റില്‍ കയറിയപ്പോള്‍ പിന്നാലെ ചെന്ന് ശരീരത്തിന്റെ പിന്‍ഭാഗത്ത് ഇയാള്‍ സ്പര്‍ശിക്കുകയായിരുന്നു. ലിഫ്റ്റ് കെട്ടിടത്തിന്റെ മൂന്നാം നിലയിലെത്തിയപ്പോള്‍ യുവതി രക്ഷപെട്ട് സ്വന്തം ഫ്‌ലാറ്റില്‍ അഭയം തേടുകയും, ദുബായ് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. കെട്ടിടത്തിലെ സുരക്ഷാ ഉദ്യോഗസ്ഥനെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞു. പിടിക്കപ്പെട്ടപ്പോള്‍ താന്‍ യുവതിയെ പ്രണയിക്കുകയാണെന്നും വിവാഹം കഴിക്കാമെന്നും ഇയാള്‍ വാഗ്ദാനം ചെയ്തിരുന്നു.

Other News in this category4malayalees Recommends