നയതന്ത്ര പാഴ്‌സല്‍ വഴിയുള്ള സ്വര്‍ണക്കടത്തിന് പിന്നില്‍ പ്രവാസി വ്യവസായിയായ ദാവൂദ് അല്‍ അറബി ; 12 തവണ ഇയാള്‍ക്ക് വേണ്ടി സ്വര്‍ണം കടത്തിയെന്ന് മൊഴി

നയതന്ത്ര പാഴ്‌സല്‍ വഴിയുള്ള സ്വര്‍ണക്കടത്തിന് പിന്നില്‍ പ്രവാസി വ്യവസായിയായ ദാവൂദ് അല്‍ അറബി ; 12 തവണ ഇയാള്‍ക്ക് വേണ്ടി  സ്വര്‍ണം കടത്തിയെന്ന് മൊഴി
നയതന്ത്ര പാഴ്‌സല്‍ വഴിയുള്ള സ്വര്‍ണക്കടത്തിന് പിന്നില്‍ പ്രവാസി വ്യവസായിയായ ദാവൂദ് അല്‍ അറബിയാണെന്ന് കേസിലെ പ്രതി കെ.ടി. റമീസിന്റെ മൊഴി. ദാവൂദ് അല്‍ അറബി എന്നാണ് ഈ വ്യവസായി അറിയപ്പെടുന്നത്. കസ്റ്റംസ്, ദേശീയ അന്വേഷണ ഏജന്‍സി, എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവയ്ക്കു നല്‍കിയ മൊഴിയിലാണു ദാവൂദ് എന്ന പേര് റമീസ് പരാമര്‍ശിക്കുന്നത്. ഇത് യഥാര്‍ഥ പേരാണോ മറ്റാരെയെങ്കിലും സൂചിപ്പിക്കുന്ന പേരാണോ എന്നു പരിശോധിച്ചു വരുന്നതായാണ് വിവരം. 12 തവണ ഇയാള്‍ക്ക് വേണ്ടി സ്വര്‍ണം കടത്തിയെന്നാണ് മൊഴിയിലുള്ളത്.

അതേസമയം കോഫേപോസ നടപ്പാക്കുന്നതിന്റെ ഭാഗമായി കോഫേപോസ ബോര്‍ഡിന് മുമ്പാകെയാണ് റമീസിന്റെ ഈ മൊഴിപ്പകര്‍പ്പ് കസ്റ്റംസ് സമര്‍പ്പിച്ചിരിക്കുന്നത്. മൊഴിയുടെ പൂര്‍ണരൂപമല്ല മറിച്ച് മൊഴിയുടെ വിശദാംശങ്ങള്‍ പ്രതികളെ കരുതല്‍ തടങ്കലിലാക്കാനായി ബോര്‍ഡിന് മുമ്പാകെ സമര്‍പ്പിച്ചത്.

പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ കരുതല്‍ തടങ്കലില്‍ വെയ്ക്കാന്‍ കസ്റ്റംസ് സമര്‍പ്പിച്ച കോഫെപോസ (കള്ളക്കടത്തു തടയല്‍ നിയമം) രഹസ്യ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ള കൊടുവള്ളി സ്വദേശികളും ജനപ്രതിനിധികളുമായ കാരാട്ട് റസാഖിനും കാരാട്ട് ഫൈസലിനും സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്നാണു റമീസിന്റെ മൊഴി. ഇരുവരെയും നേരിട്ടു കണ്ടിട്ടില്ല, ചാനല്‍ വാര്‍ത്തകളില്‍ കണ്ട പരിചയം മാത്രമേയുള്ളൂ.

എന്നാല്‍ മറ്റൊരു പ്രതി സന്ദീപ് നായരും ഭാര്യയും കാരാട്ട് റസാഖ്, ഫൈസല്‍ എന്നിവര്‍ക്കു വേണ്ടിയാണു 'റമീസ് ഭായ്' സ്വര്‍ണക്കടത്തു നടത്തുന്നതെന്നു മൊഴി നല്‍കിയിട്ടുണ്ട്.

166 കിലോ ഗ്രാം സ്വര്‍ണം കടത്തിയെന്നാണ് എന്‍ഐഎ റിപ്പോര്‍ട്ടിലുള്ളത്. 21 തവണ കടത്തുകയും 21ാം തവണ പിടിക്കപ്പെടുകയുമായിരുന്നു.

Other News in this category4malayalees Recommends