താജ്മഹല്‍ തേജോ മഹാലയ എന്ന ശിവക്ഷേത്രം, ഹിന്ദുക്കള്‍ക്ക് കൈമാറണം; കാവിക്കൊടിയുമായി താജ്മഹലില്‍ ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍

താജ്മഹല്‍ തേജോ മഹാലയ എന്ന ശിവക്ഷേത്രം, ഹിന്ദുക്കള്‍ക്ക് കൈമാറണം;  കാവിക്കൊടിയുമായി താജ്മഹലില്‍ ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍
താജ്മഹല്‍ ഹിന്ദു ക്ഷേത്രമായിരുന്നെന്ന അവകാശവാദം ഉയര്‍ത്തി കാവിക്കൊടിയുമായി ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍. വിജയദശമി ദിനത്തിലാണ് നാല് പേര്‍ താജ്മഹലിനുള്ളില്‍ പ്രവേശിച്ച് കൊടി പറത്തിയത്.ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ ആഗ്ര പ്രസിഡന്റ് ഗൗരവ് താക്കൂറിന്റെ നേതൃത്വത്തിലായിരുന്നു കാവിക്കൊടി പറത്തല്‍.

താജ്മഹല്‍ ശരിക്കും തേജോ മഹാലയ എന്ന ശിവക്ഷേത്രം ആയിരുന്നുവെന്ന് ഗൌരവ് താക്കൂര്‍ അവകാശപ്പെട്ടു. ഇതിനകം അഞ്ച് തവണ താജ്മഹലിനുള്ളിലെത്തി താന്‍ ശിവ ഭഗവാനോട് പ്രാര്‍ഥിച്ചിട്ടുണ്ട്. ഹിന്ദുക്കള്‍ക്ക് ഈ സ്മാരകം കൈമാറുന്നത് വരെ ഇത് തുടരുമെന്നും ഗൌരവ് താക്കൂര്‍ വ്യക്തമാക്കി.

കാവിക്കൊടി പറത്തിയതിന്റെ ദൃശ്യങ്ങളും ചിത്രീകരിച്ചിട്ടുണ്ട്. വീഡിയോയില്‍ ഗൌരവ് താക്കൂര്‍ താജ് കോമ്പൌണ്ടില്‍ ഒരു ബെഞ്ചില്‍ ഇരിക്കുന്നത് കാണാം. അടുത്തൊരാള്‍ കാവിക്കൊടി പിടിച്ച് നില്‍ക്കുന്നു. കൂടെയുണ്ടായിരുന്ന മറ്റൊരാളാണ് വീഡിയോ ചിത്രീകരിച്ചത്.
Other News in this category4malayalees Recommends